Trending Now

വകയാര്‍ സെന്റ് തോമസ് സ്കൂളിന് മുന്നിലും വെള്ള കെട്ട് : വകയാര്‍ എം എം എ പടി തേക്ക് തോട്ടം മുക്ക് റോഡില്‍ പരക്കെ കുഴികള്‍

 

konnivartha.com : വകയാര്‍ സെന്റ് തോമസ് സ്കൂളിന് മുന്നില്‍ റോഡ്‌ തകര്‍ന്നു കുഴിയായി .ഇതില്‍ വെള്ളം നിറഞ്ഞു ചെളിയായത്തോടെ യാത്രാ ദുരിതം എന്ന് പരാതി . പിഡബ്ല്യുഡി റോഡാണ് ഇത് . റോഡ്‌ അറ്റകുറ്റപണികള്‍ മുന്‍പ് നടത്തി എങ്കിലും കാര്യക്ഷമമായില്ല .ഇതിനാല്‍ പല സ്ഥലത്തും കുഴിയാണ് .രണ്ടു മൂന്നു സ്ഥലത്ത് പാറ മക്ക് ഇറക്കി കുഴി നികത്തി എങ്കിലും റോഡു പൂര്‍ണ്ണമായും ടാറിംഗ് നടത്തിയില്ല .

സ്കൂളിന് മുന്നില്‍ ഉള്ള കുഴി ഏറെ അപകടം ക്ഷണിച്ചു വരുത്തുന്നു . കുഴിയറിയാത്തതിനാല്‍ രണ്ടു വാഹനം അപകടത്തില്‍പ്പെട്ടു സ്കൂള്‍ വാഹനം അപകടത്തില്‍പ്പെടുവാന്‍ ഉള്ള സാധ്യത മുന്നില്‍ കണ്ടു വാര്‍ഡ്‌ അംഗം അനി സാബു ബന്ധപെട്ട ആളുകളെ വിവരം അറിയിച്ചു എങ്കിലും ഒരു നടപടിയും സ്വീകരിച്ചു കണ്ടില്ല എന്ന് മെമ്പര്‍ പറഞ്ഞു .

വകയാര്‍ സെന്റ് തോമസ് സ്കൂളിന് മുന്നിലെയും തേക്ക് തോട്ടം മുക്ക് വരെയും ഉള്ള കുഴികളില്‍ പാറ മക്ക് ഇട്ടു താല്‍കാലികമായി കുഴികള്‍ അടച്ചു

വകയാര്‍ സെന്റ് തോമസ് സ്കൂളിന് മുന്നിലെയും തേക്ക് തോട്ടം മുക്ക് വരെയും ഉള്ള കുഴികളില്‍ പാറ മക്ക് ഇട്ടു താല്‍കാലികമായി കുഴികള്‍ അടച്ചു

error: Content is protected !!