Trending Now

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

konnivartha.com : തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി (ഐഐഎസ്ടി) പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എയ്റോസ്പേസ് എഞ്ചിനീയറിംഗ്, ഏവിയോണിക്സ്, കെമിസ്ട്രി, എര്‍ത്ത് & സ്പേസ് സയന്‍സസ്, ഹ്യുമാനിറ്റീസ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഭാഗങ്ങളില്‍ 2022 ജൂലൈയിലാണ് കോഴ്‌സ് ആരംഭിക്കുക.

അപേക്ഷകള്‍ ഐഐഎസ്ടി വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം: https://admission.iist.ac.in

ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2022 ജൂണ്‍ 7, ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്  സന്ദര്‍ശിക്കുക.

https://www.iist.ac.in/

       

1956 ലെ യുജിസി നിയമത്തിന്റെ സെക്ഷന്‍ 3 അനുസരിച്ചുള്ള കല്‍പ്പിത സര്‍വ്വകലാശാലയായ ഐഐഎസ്ടി കേന്ദ്ര ഗവണ്‍മെന്റിന്റെ ബഹിരാകാശ വകുപ്പിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമായാണ് പ്രവര്‍ത്തിക്കുന്നത്.

error: Content is protected !!