പത്തനംതിട്ട : കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ ) നിയമം 2007 വകുപ്പ് 15(1) പ്രകാരം നിരവധിക്രിമിനൽ കേസുകളിലെ പ്രതിയെ ജില്ലയിൽനിന്നുംപുറത്താക്കി. അടൂർ പെരിങ്ങനാട് മുണ്ടപ്പള്ളിനെല്ലിമുകൾ മുകളുവിള വടക്കേതിൽ വീട്ടിൽ പത്മനാഭന്റെ
മകൻ ജയകുമാർ (46) @ നെല്ലിമുകൾ ജയനെയാണ്,തിരുവനന്തപുരം റേഞ്ച് ഡെപ്യൂട്ടി പോലീസ്
ഇൻസ്‌പെക്ടർ ജനറലിന്റെ ഉത്തരവുപ്രകാരം ജില്ലയിൽനിന്നും പുറത്താക്കിയത്.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആറു
മാസത്തേക്കാണ് ജില്ലയിൽ നിന്നും നാടുകടത്തി ഡി ഐ ജിഉത്തരവായത്. അടൂർ, ഏനാത്ത് പോലീസ് സ്റ്റേഷൻപരിധികളിൽ നരഹത്യാ ശ്രമം, നിരോധിത മയക്കുമരുന്ന്
പുകയില ഉൽപ്പന്നങ്ങൾ കൈവശം വയ്ക്കൽ, ദേഹോപദ്രവംഏൽപ്പിക്കൽ, തുടങ്ങിയ നിരവധി ഗുരുതരകുറ്റകൃത്യങ്ങളിൽ പ്രതിയാണ് ജയകുമാർ. ഇയാൾ ഉത്തരവ്ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചാൽ നിയമനടപടിസ്വീകരിക്കുന്നുമെന്നും, ഇതുസംബന്ധിച്ച നിർദേശം
ജില്ലയിലെ എല്ലാ എസ് എച്ച് ഓ മാർക്കുംനൽകിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽമധുകർ മഹാജൻ IPS അറിയിച്ചു. സ്ഥിരമായികുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഇത്തരം
പ്രതികൾക്കെതിരെ കാപ്പ നിയമപ്രകാരമുള്ളനടപടികൾതുടരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.