പട്ടികവര്‍ഗ വിഭാഗത്തിലെ കുട്ടികളുടെ അവധിക്കാലം വിശപ്പുരഹിതമാക്കാനുള്ള മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. മധ്യവേനല്‍ അവധിക്കാലത്ത് പട്ടികവര്‍ഗ ഊരുകളില്‍ നടത്തുന്ന ഭക്ഷണവിതരണ പദ്ധതിയുടെ ഉദ്ഘാടനം പ്ലാപ്പള്ളി പട്ടികവര്‍ഗ കോളനിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ. വിശക്കുന്നവനെ തിരിച്ചറിയുന്നതാണ് ഏറ്റവും വലിയ ദൈവം. കാടറിയുന്നവരുടെ വയറെരിയാതിരിക്കാന്‍, അക്ഷരത്തോടൊപ്പം ആഹാരം എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അവധിക്കാലം പുതിയ ഇടങ്ങളും പുതിയ ചിന്തകളും തേടുന്ന സമയമാണ്. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ എഴുതിയ കൈയ്യൊപ്പിട്ട വഴികള്‍ എന്ന പുസ്തകം പട്ടികവര്‍ഗ ഊരുകളിലെ കുട്ടികള്‍ക്കായി ട്രൈബല്‍ ഓഫീസറുടെ നേതൃത്വത്തില്‍ വിതരണം ചെയ്യണമെന്നും എംഎല്‍എ പറഞ്ഞു.
പ്ലാപ്പള്ളി പട്ടികവര്‍ഗ കോളനിയിലെ കുട്ടികള്‍ക്ക് സ്‌കൂള്‍ കെട്ടിടം നിര്‍മിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. മികച്ച രീതിയിലുള്ള പഠനസൗകര്യങ്ങളാണ് സ്‌കൂള്‍ കെട്ടിടത്തില്‍ ഒരുക്കുക. അതിനുള്ള നിയമപരമായ നടപടികള്‍ പൂര്‍ത്തിയായി.
സാങ്കേതിക അനുമതി ലഭിച്ചാലുടന്‍ അതിന്റെ പ്രവര്‍ത്തി ആരംഭിക്കും. കൂടാതെ ജില്ലയില്‍ പട്ടികവര്ഗവിഭാഗത്തില്പ്പെട്
അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍പി സ്‌കൂളില്‍ പെരുനാട് ഗ്രാമപഞ്ചായത്തിന്റെയും റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെയും റാന്നി ഗുഡ്സമരിറ്റന്‍ ട്രസ്റ്റിന്റെയും സ്‌കൂള്‍ അധ്യാപകരുടെയും സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
റാന്നി പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി പൊതിച്ചോര്‍ ആദ്യവിതരണം നടത്തി. വാര്‍ഡ് മെമ്പര്‍ മഞ്ജു പ്രമോദ്, റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ എസ്.എസ്. സുധീര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എസ്. ശ്യാം, അനില്‍ അനിരുദ്ധന്‍, ഗുഡ് സമരിറ്റന്‍ ട്രസ്റ്റ് പ്രതിനിധി ഫാ. ബെന്‍സി മാത്യു കിഴക്കേതില്‍, പിടിഎ പ്രസിഡന്റ് രജിത് കെ രാജ്, ഹെഡ്മാസ്റ്റര്‍ ബിജു തോമസ് അമ്പൂരി, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.