പത്തനംതിട്ട നഗരത്തിൽ ഇന്നലെ രാത്രി ഉണ്ടായ ആർഎസ്എസ് – ഡിവൈഎഫ്ഐ സംഘർഷത്തെത്തുടർന്ന് ആർഎസ്എസ് പ്രവർത്തകരെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ചു കൊണ്ട് സംഘപരിവാർ സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണു ഹർത്താൽ.
പത്തനംതിട്ട വെട്ടിപ്രത്ത് ആർഎസ്എസ് ഗുരുദക്ഷിണ പരിപാടിക്കിടെയായിരുന്നു സംഘർഷമുണ്ടായത്. ആർഎസ്എസ് പ്രവർത്തകരെ പിരിച്ചുവിടാനുള്ള ശ്രമത്തിനിടെ ഇവിടെ കല്ലേറുമുണ്ടായി. സിഐ ഉൾപ്പെടെയുള്ള പോലീസുകാർക്കു പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെ പോലീസ് ലാത്തിവീശി.നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക് പറ്റി .
മലങ്കര കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന മാർ ഈവാനിയോസ് ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള പദയാത്രകളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്ന് ബി ജെ പി പ്രസിഡണ്ട് അശോകന് കുളനട അറിയിച്ചു . സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസ്സ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു