കോന്നി നിവാസി ചെങ്ങറ സുരേന്ദ്രൻ ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം

Spread the love

ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലേക്ക് സിപിഎം പ്രതിനിധി ഡോ. എ കെവിജയനെയും സിപിഐ പ്രതിനിധി ചെങ്ങറ സുരേന്ദ്രനെയും സർക്കാർ നോമിനേറ്റ് ചെയ്തു. എകെ വിജയന്‍ ചെയര്‍മാനാകും. ഒമ്പതംഗ ഭരണസമിതിയില്‍ മൂന്ന് പേര്‍ സ്ഥിരാംഗങ്ങളാണ്

KONNI VARTHA.COM : സി.പി.ഐ നേതാവും മുൻ എം.പിയുമായ ചെങ്ങറ സുരേന്ദ്രനെ ഗുരുവായൂർ ദേവസ്വം ബോർഡ് അംഗമായി നോമിനേറ്റ് ചെയ്തു. 20ന് ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്യും. 53കാരനായ ചെങ്ങറ സുരേന്ദ്രൻ ബോർഡിലെ സി.പി.ഐ പ്രതിനിധിയാണ്.

പത്തനംതിട്ട കോന്നി ചെങ്ങറയിൽ കുഞ്ഞുകുഞ്ഞിന്റെയും ജാനകിയുടെയും മകനാണ്. സി.പി.ഐ കൊല്ലം ജില്ലാ കൗൺസിൽ അംഗമായ സുരേന്ദ്രൻ സി.പി.ഐ പത്തനംതിട്ട ജില്ലാ എക്സിക്യുട്ടീവ് അംഗം, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

എൻ.ആർ.ഇ.ജി വർക്കേഴ്സ് ഫെഡറേഷൻ എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റാണ്. 1998 – 99, 2004 -09 കാലയളവിൽ അടൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക് സഭാംഗമായി. കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ കവലയ്ക്ക് അടുത്തുള്ള ‘ശ്രദ്ധ”യിലാണ് ഇപ്പോള്‍ താമസം. ഭാര്യ ബിജി.

Related posts