Trending Now

പ്രധാനമന്ത്രി യുക്രെയ്ൻ പ്രസിഡൻറ് വോളോഡിമർ സെലെൻസ്കിയുമായി സംസാരിച്ചു

പ്രധാനമന്ത്രി യുക്രെയ്ൻ പ്രസിഡൻറ് വോളോഡിമർ സെലെൻസ്കിയുമായി സംസാരിച്ചു

തുടരുന്ന സംഘർഷാവസ്ഥയെക്കുറിച്ചും , യുക്രെയ്നും റഷ്യയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളെക്കുറിച്ചും പ്രസിഡന്റ് സെലെൻസ്‌കി പ്രധാനമന്ത്രിയെ വിശദമായി ധരിപ്പിച്ചു

. നിലവിലുള്ള സംഘട്ടനത്തെക്കുറിച്ചും അതിന്റെ ഫലമായുണ്ടായ മാനുഷിക പ്രതിസന്ധിയെക്കുറിച്ചും പ്രധാനമന്ത്രി അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. അക്രമം ഉടൻ അവസാനിപ്പിക്കാനുള്ള തന്റെ ആഹ്വാനം പ്രധാനമന്ത്രി ആവർത്തിച്ചു. പ്രശ്‌നങ്ങളുടെ സമാധാനപരമായ പരിഹാരത്തിനും ഇരു കക്ഷികളും തമ്മിലുള്ള നേരിട്ടുള്ള സംഭാഷണത്തിനും ഇന്ത്യ എപ്പോഴും നിലകൊള്ളുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

യുക്രെയ്നിനിൽ ന്ന് 20000-ത്തിലധികം ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ സഹായിച്ചതിന് പ്രധാനമന്ത്രി യുക്രെയ്ൻ അധികാരികൾക്ക് നന്ദി പറഞ്ഞു. യുക്രെയ്നിനിൽ ഇപ്പോഴും അവശേഷിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയിൽ അദ്ദേഹം അഗാധമായ ആശങ്ക പ്രകടിപ്പിക്കുകയും അവരുടെ വേഗത്തിലുള്ളതും സുരക്ഷിതവുമായ ഒഴിപ്പിക്കലിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.

 

റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി പ്രധാനമന്ത്രി സംസാരിച്ചു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഇന്ന് ഫോണിൽ സംസാരിച്ചു.

യുക്രയ്നിലെ സ്ഥിതിഗതികൾ ഇരു നേതാക്കളും ചർച്ച ചെയ്തു.യുക്രേനിയൻ, റഷ്യൻ സംഘങ്ങൾ തമ്മിലുള്ള ചർച്ചകളുടെ സ്ഥിതിയെക്കുറിച്ച് പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രി മോദിയെ അറിയിച്ചു. റഷ്യയും യുക്രെയ്‌നും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്യുകയും അത് സംഘർഷം അവസാനിപ്പിക്കാൻ ഇടയാക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. പ്രസിഡന്റ് പുടിനും പ്രസിഡന്റ് സെലെൻസ്‌കിയും തമ്മിലുള്ള നേരിട്ടുള്ള സംഭാഷണം സമാധാന ശ്രമങ്ങളെ വളരെയധികം സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 

 

സുമിയിൽ ഇപ്പോഴും അവശേഷിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയിലുള്ള അഗാധമായ ആശങ്ക പ്രധാനമന്ത്രി മോദി അറിയിച്ചു. ഇന്ത്യൻ വിദ്യാർത്ഥികളുൾപ്പെടെയുള്ള സാധാരണക്കാരെ ഒഴിപ്പിക്കുന്നത് സുഗമമാക്കുന്നതിനുള്ള മാനുഷിക ഇടനാഴികളുമായി ബന്ധപ്പെട്ട നടപടികളെക്കുറിച്ച് പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രിയെ അറിയിച്ചു.