Trending Now

സന നമ്പ്യാര്‍ കാന്‍ജ് മിസ് ഇന്ത്യ 2017

അമേരിക്കയിലെ മലയാളി അസ്സോസിയേഷനുകളുടെ ചരിത്രത്തില്‍ ആദ്യമായി ലോക നിലവാരത്തില്‍ ഒരു മിസ് ഇന്ത്യ സൗന്ദര്യ മത്സരം വിജയകരമായി അവതരിപ്പിച്ചു എന്ന ഖ്യാതി ഇനി കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയ്ക്കു സ്വന്തം, അഭിമാനത്തോടെ സംഘാടകര്‍. വൈകിട്ട് കൃത്യം അഞ്ചു മണിക്ക് തന്നെ മത്സരത്തിന് തുടക്കം കുറിച്ചു, നിറഞ്ഞ കൈയ്യടികള്‍ക്കിടയില്‍ വേദിയില്‍ എത്തിയ പ്രസിഡന്റ് സ്വപ്ന രാജേഷ് ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയ എല്ലാ അതിഥികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു.

കാന്‍ജ് ഇങ്ങനെ ഒരു സൗന്ദര്യ മത്സരം സംഘടിപ്പിച്ചതിനു പിന്നിലെ ലക്ഷ്യങ്ങളെക്കുറിച്ചു സംസാരിച്ച സ്വപ്ന രാജേഷ് “മാനവി” എന്ന വനിതകള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സംഘടനയ്ക്ക് വേണ്ടിയും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വാചാലയായി, ഇത്രയും ചിലവേറിയ ഒരു മത്സരം സംഘടിപ്പിക്കുന്നതിന് സഹായിച്ച എല്ലാ പ്രായോജകരെയും പ്രസിഡന്റ് ചടങ്ങിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് വേദി പ്രമുഖ അവതാരകന്‍ വിക്രം സിങ്ങിനു കൈമാറി, കൂടെ മിസ് ടീന്‍ ഇന്ത്യ റിയ മഞ്ജരേക്കര്‍, ഇരുവരും ചേര്‍ന്ന് മത്സരാര്‍ത്ഥികളെ അതിഥികള്‍ക്ക് പരിചയപ്പെടുത്തി,

അഭിരാമി,സെലിന്‍, അലിഷാ , എലിസബത്ത് , ജീവന, ജോസ്‌ലിന്‍ , കീര്‍ത്തന,നയന , നികിത, ഫിബി, ശാലിനി, ഷെല്‍സിയ, സന, ശ്രീവര്‍ഷ തുടങ്ങി ന്യൂ ജേഴ്‌സി, ന്യൂ യോര്‍ക്ക് മറ്റു വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കാനഡയില്‍ നിന്നുമായി പതിനാലു മത്സരാര്‍ത്ഥികളാണ് സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്തത്,

തുടര്‍ന്ന് മത്സരാര്‍ത്ഥികളുടെ ആദ്യ പ്രകടനം, ഒന്നിനൊന്നു മികവോടെ ഉള്ള പ്രകടനം കാണികളെയും അതുപോലെ ജഡ്ജസിനെയും ഒരു പോലെ വിസ്മയിപ്പിച്ചു, നൃത്ത നൃത്യങ്ങളും ചിത്ര രചനയും അഭിനയവും ഒക്കെയായി ഓരോരുത്തരും സ്വന്തം കഴിവുകള്‍ അവതരിപ്പിച്ചപ്പോള്‍ ന്യൂ യോര്‍ക്കില്‍ നിന്ന് വന്ന ഷെല്‍സിയയുടെ അഭിനയ മികവ് വിധികര്‍ത്താക്കളുടെ പോലും കണ്ണ് നിറയിച്ചു, അതുപോലെ തന്നെ ഡെലവെയറില്‍ നിന്നുമെത്തിയ എലിസബത്തിന്റെ പ്രസംഗം, ന്യൂ ജേഴ്‌സിയില്‍ നിന്നുമുള്ള ജോസ്‌ലിന്‍, നികിത, സെലിന്‍, അലീഷ തുടങ്ങിയവരുടെ നൃത്തം ഒക്കെ വളരെ നിലവാരം പുലര്‍ത്തുന്നവയായിരുന്നു.

ഓരോ സെഷനുമിടയില്‍ ത്രസിപ്പിക്കുന്ന നൃത്ത പ്രകടനങ്ങളുടെ ഒരു സംഗമം ഒരുക്കിക്കൊണ്ടായിരുന്നു ബീന മേനോന്‍ കലാശ്രീ സ്കൂള്‍ ഓഫ് ആര്‍ടിസ്‌ന്റെ വരവ്, ഒന്നിനൊന്നു മികച്ച നിന്ന കലാ വിരുന്നുകള്‍ അക്ഷരാര്‍ത്ഥത്തില്‍ കാണികളെ ത്രസിപ്പിക്കുന്നതായിരുന്നു. മാതാപിതാക്കളും കലാശ്രീയും എത്രമാത്രം പരിശ്രമിച്ചിട്ടുണ്ടാവാം ഇങ്ങനെയുള്ള നിലവാരത്തിലേക്ക് സ്വന്തം കുട്ടികളെ വളര്‍ത്തിയെടുക്കുവാന്‍, ബീന മേനോന്റെ വിദ്യാര്‍ഥികള്‍ കലാശ്രീയുടെ യശ്ശസുയര്‍ത്തിയെന്നത് എടുത്തു പറയേണ്ട കാര്യമാണ്,

അവസാന റൗണ്ടില്‍ എത്തിയ അഞ്ചു പേരെ തിരഞ്ഞെടുത്തത് പോലെ തന്നെ ആകാംഷ നിറഞ്ഞതായിരുന്നു അവസാന റൗണ്ടില്‍ നിന്നും ആദ്യ മൂന്നു പേരെ തിരഞ്ഞെടുക്കുന്ന പ്രക്രിയ, ഇഞ്ചോടിഞ്ചു തകര്‍ത്താടിയ പ്രകടനങ്ങളില്‍ എല്ലാവരും ഒന്നിനൊന്നു മികവ് പുലര്‍ത്തി .
അവസാന വിജയികളെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ജഡ്ജിങ് പാനലിലെ എല്ലാവരെയും വേദിയില്‍ ആദരിക്കുന്ന ചടങ്ങു നടത്തപ്പെട്ടു , കമ്മറ്റി അംഗങ്ങള്‍ അവരെ അഭിനന്ദന ഫലകം നല്‍കി ആദരിച്ചു,
പ്രമുഖ മലയാള സിനിമ താരം മന്യ നായിഡുവിന്റെ നേതൃത്വത്തില്‍ ശരണ്‍ജിത് ധിന്‍റ്, പ്രകാശ് പാട്ടീല്‍, സുനിത മഞ്ജരേക്കര്‍ , രാജ് റാഹി എന്നീ പ്രമുഖര്‍ അടങ്ങിയ ജഡ്ജിങ് പാനലിനെയാണ് വിധി നിര്‍ണയത്തിന് നിയോഗിച്ചിരുന്നത്, അഡ്ജ്യുഡിക്കേറ്റര്‍ ആയി സിറിയക് കുന്നത്ത് പ്രവര്‍ത്തിച്ചു.

ഇത്രയും വലിയ ഒരു പരിപാടി വിജയകരമായി നടത്തിയെടുക്കുവാന്‍ പിന്നില്‍ പരിശ്രമിച്ച കമ്മറ്റി അംഗങ്ങളെയും ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളെയും മറ്റു പ്രമുഖ വ്യക്തികളെയും ആദരിക്കുക എന്ന ചടങ്ങായിരുന്നു അടുത്തത്, പ്രസിഡന്റ് സ്വപ്ന രാജേഷ്, വൈസ് പ്രസിഡന്റും ബ്യൂട്ടി പാജന്റ് കണ്‍വീനറുമായ അജിത് കുമാര്‍ ഹരിഹരന്‍, യൂത്ത് അഫയേഴ്‌സ് ചെയര്‍ കെവിന്‍ ജോര്‍ജ്, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ ഷൈല ജോര്‍ജ് കൂടാതെ മറ്റു കമ്മറ്റി അംഗങ്ങളായ ജനറല്‍ സെക്രട്ടറി ജെയിംസ് ജോര്‍ജ്, ജോയിന്റ് സെക്രട്ടറി നീന എസ് ഫിലിപ്പ്, ട്രഷറര്‍ എബ്രഹാം ജോര്‍ജ്, ജോയിന്റ് ട്രഷറര്‍ സണ്ണി വാലിപ്ലാക്കല്‍ , നന്ദിനി മേനോന്‍ (ചാരിറ്റി അഫയേഴ്‌സ്), പ്രഭു കുമാര്‍ (പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ്), ദീപ്തി നായര്‍ (കള്‍ച്ചറല്‍ അഫയേഴ്‌സ് ) അലക്‌സ് മാത്യു (എക്‌സ് ഒഫീഷ്യല്‍ ) ജോസഫ് ഇടിക്കുള (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍). കൂടാതെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോസ് വിളയില്‍, ട്രസ്ടി ബോര്‍ഡ് അംഗങ്ങളായ ജിബി തോമസ് മോളോപറമ്പില്‍,റോയ് മാത്യു, മാലിനി നായര്‍, സ്മിത മനോജ്, ജോണ്‍ തോമസ് എന്നിവരും വേദിയില്‍ ആദരിക്കപ്പെട്ടു. അനിയന്‍ ജോര്‍ജ്, ദിലീപ് വര്‍ഗീസ്, ജയന്‍ എം ജോസഫ് തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കുംപ്രേത്യേകം നന്ദി പറയുന്നുവെന്ന് കണ്‍വീനര്‍ അജിത് കുമാര്‍ ഹരിഹരന്‍ പറഞ്ഞു.

ആകാംക്ഷ നിറഞ്ഞ നിമിഷങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് വിജയികളുടെ പേരുകള്‍ പ്രഖാപിക്കപ്പെട്ടു, സെക്കന്‍ഡ് റണ്ണര്‍ അപ്പ് എലിസബത്ത് സഖറിയ, ഫസ്റ്റ് റണ്ണര്‍ അപ്പ് നികിത ഹരികുമാര്‍ , ഒന്നാം സ്ഥാനത്തേക്ക് കാഞ്ച് മിസ് ഇന്ത്യ വിജയി ആയി സന നമ്പ്യാര്‍, നിലയ്ക്കാത്ത കരഘോഷങ്ങള്‍ക്കും ക്യാമറ ഫ്‌ലാഷുകള്‍ക്കുമിടയില്‍ കാഞ്ച് മിസ് ഇന്ത്യ വിജയി ആയ സന നമ്പ്യാര്‍ക്ക് സ്വപ്ന രാജേഷ് കിരീടമണിയിച്ചു, ജോയ് ആലുക്കാസ് ഗ്രൂപ്പ് നല്‍കിയ ഡയമെന്‍ഡ് നെക്‌ലസ് ജോയ് ആലുക്കാസ് ഗ്രൂപ്പിന് വേണ്ടി വിനോയ് ഡേവിസ് കൈമാറി,

ഫസ്റ്റ് റണ്ണര്‍ അപ്പ് നികിത ഹരികുമാറിനെ ദീപ്തി നായര്‍ കിരീടമണിയിച്ചു, പബ്ലിക് ട്രസ്‌റ് റിയാലിറ്റി ഗ്രൂപ്പിനു വേണ്ടി ലിനി അരുണ്‍ തോമസ്, സിസ്സി ജോര്‍ജ് എന്നിവര്‍ ക്യാഷ് െ്രെപസ് കൈമാറി,സെക്കന്‍ഡ് റണ്ണര്‍ അപ്പ് എലിസബത്ത് സഖറിയയ്ക്ക് നീന ഫിലിപ്പ് കിരീടമണിയിച്ചു, മീഡിയ ലോജിസ്റ്റിക്‌സ് നു വേണ്ടി സുനില്‍ െ്രെട സ്റ്റാര്‍ ക്യാഷ് െ്രെപസ് കൈ മാറി.ട്രസ്റ്റി ബോര്‍ഡ് മെമ്പറും കോര്‍ഡിനേറ്ററുമായ ആനി ജോര്‍ജ് മൂവര്‍ക്കും പൂച്ചെണ്ടുകള്‍ കൈമാറി.

കാഞ്ച് മിസ് ഇന്ത്യ ആയി തെരെഞ്ഞെടുക്കപ്പെട്ട സന നമ്പ്യാര്‍ റട്ട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയാണ്. മാര്‍ക്കറ്റിംഗ് അനലിസ്റ്റ് ആകുകയാണൂ ലക്ഷ്യം. കലാ സാഹിത്യ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച സന റോട്ടറി ക്ലബുകള്‍ക്ക് വേണ്ടി ഫണ്ട് സമാഹരണങ്ങള്‍ നടത്തുകയും പ്രസിഡന്‍ഷ്യല്‍ വോളന്റിയറിംഗ് സര്‍വീസ് അവാര്‍ഡ് നേടുകയും ഭരത നാട്യത്തിനും ബോളിവുഡ് ഡാന്‍സിനും ഹിന്ദുസ്ഥാനി സംഗീതത്തിനും കവിതാ രചനക്കും സമ്മാനങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.

ഫസ്റ്റ് റണ്ണര്‍ അപ്പ് നികിത ഹരികുമാര്‍ (17) ഹില്‍സ്‌ബൊറോ ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയാണ്. ഡോക്ടറാകുക എന്ന ലക്ഷ്യത്തോടെ പഠിക്കുന്ന നികിത ജെ ആന്‍ഡ് ജെ ടെക്‌നോളജി ഇന്റേണ്‍ഷിപ്പ്, സ്‌പോര്‍ട്ട്‌സ് ഫിസിക്കല്‍ തെറപ്പി ഇന്റേണ്‍ഷിപ്പ് എന്നിവ നേടിയിട്ടുണ്ട്
നാഷണല്‍ ഓണര്‍ സൊസൈറ്റി, സ്പാനിഷ് ഓണര്‍ സൊസൈറ്റി എന്നിവയില്‍ അംഗംമാണ് സ്റ്റിമുലേറ്റിംഗ് സയന്റിഫിക്ക് മൈന്‍ഡ്‌സ് എന്ന സംഘടനയുടെ വൈസ് പ്രസിഡന്റ് കൂടിയാണ് നികിത.

സെക്കന്‍ഡ് റണ്ണര്‍ അപ്പ് എലിസബത്ത് സഖറിയ (18) (ഡെലവെയര്‍) ചാര്‍ട്ടര്‍ സ്കൂളില്‍ നിന്നു ഗ്രാഡ്വേറ്റ് ചെയ്ത ശേഷം യൂണിവേഴ്‌സിറ്റി ഓഫ് ഡെലവേറില്‍ പഠിക്കുവാന്‍ ലക്ഷ്യമിടുന്നു പീഡിയാട്രിക്ക് ഓണ്‍കോളജിസ്‌റ് ആകുവാന്‍ ആഗ്രഹിക്കുന്ന എലിസബത്ത് സഖറിയ ജെഫേഴ്‌സന്‍ അവാര്‍ഡ്‌സ് നാഷണലില്‍ ഡെലവെയറിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഡെലവര്‍ നാഷണല്‍ സോഷ്യല്‍ സര്‍വീസ് ഗോള്‍ഡ് മെഡലും ദേശീിയ തലത്തില്‍ വെള്ളി മെഡലും നേടി. ഫീല്‍ഡ് ഹോക്കിയില്‍ പേട്രിയറ്റ് അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട് .

ഫോമയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ജനറല്‍ സെക്രട്ടറി ജിബി തോമസ് മോളോപ്പറമ്പില്‍, ഷാജി എഡ്വേഡ്ഡ്, ജോസ് എബ്രഹാം,രേഖാ നായര്‍ ഫൊക്കാനയെ പ്രതിനിധീകരിച്ച് പോള്‍ കറുകപ്പള്ളില്‍ തുടങ്ങി അനേകം സംഘടനാ നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു.
പ്രമുഖ മലയാളി ചലച്ചിത്ര താരം രചന നാരായണന്‍ കുട്ടി പ്രത്യേക ക്ഷണിതാവായിരുന്നു,

സുനില്‍ െ്രെട സ്റ്റാറിന്റെ നേതൃത്വത്തില്‍ മീഡിയ ലോജിസ്റ്റിക് എന്ന പ്രമുഖ കമ്പനി സൗണ്ട് , ലൈറ്റ്, ലൈവ് ടെലികാസ്‌റ്, വീഡിയോ റെക്കോര്‍ഡിങ്, എഡിറ്റിംഗ് തുടങ്ങി എല്ലാവിധ പ്രവര്‍ത്തനങ്ങളും മഹേഷ് കുമാര്‍, വിജി ജോണ്‍ ഇവന്റ് ക്യാറ്റ്‌സ്, ജിലി വര്‍ഗീസ് സാമുവല്‍ , എബി വിഷ്വല്‍ ഡ്രീംസ് തുടങ്ങിയവരുടെ പിന്തുണയോടെ ഒരു തടസ്സങ്ങളുമില്ലാതെ വിജയകരമാക്കി.

ഏഷ്യാനെറ്റിനുവേണ്ടി രാജു പള്ളത്ത്, ഷിജോ പൗലോസ്, ഫഌവഴ്‌സ് ചാനലിന് വേണ്ടി രാജന്‍ ചീരന്‍ , സോജി സോജി മീഡിയ,ജെംസണ്‍ കുര്യാക്കോസ്, പ്രവീണ മേനോന്‍, പ്രവാസി ചാനലിന് വേണ്ടി മഹേഷ് കുമാര്‍, ജിലി വര്‍ഗീസ്, ഇമലയാളി ന്യൂസിനു വേണ്ടി ജോര്‍ജ് ജോസഫ്,കേരള ടൈംസിനു വേണ്ടി ബിജു കൊട്ടാരക്കര,അശ്വമേധം ന്യൂസിനു വേണ്ടി മധു രാജന്‍ കൊട്ടാരക്കര, ഫ്രീഡിയ എന്റര്‍ടൈന്‍മെന്റിനു വേണ്ടി ഡോക്ടര്‍ ഫ്രീമു വര്‍ഗീസ്,മീഡിയ കണക്റ്റിനു വേണ്ടി ആനി ലിബു, സംഗമം ന്യൂസിനെ പ്രതിനിധീകരിച്ച് ജോസഫ് ഇടിക്കുള തുടങ്ങിയവര്‍ പങ്കെടുത്തു,
ജോണ്‍ മാര്‍ട്ടിന്‍ പ്രൊഡക്ഷന്‌സിനു വേണ്ടി ജോണ്‍ മാര്‍ട്ടിന്‍ , സൗമ്യ ജോണ്‍ ടീം തുടക്കം മുതലുള്ള ചിത്രങ്ങള്‍ പകര്‍ത്തി, ജോയ് ആലുക്കാസ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, ന്യൂ യോര്‍ക്ക് ലൈഫ്, ലോ ഓഫീസ് ഓഫ് തോമസ് അലന്‍, മണി ഡാര്‍ട്ട്, ശാന്തിഗ്രാം ആയുര്‍വേദ, മീഡിയ ലോജിസ്റ്റിക്‌സ്, ജെയിന്‍ ജെക്കബ് സി പി എ, കിച്ചണ്‍ ട്രഷേഴ്‌സ്, ജിബി തോമസ് ക്വിക് മോര്‍ട്ടഗേജ് തുടങ്ങിയ പ്രമുഖ കമ്പനികള്‍ പ്രൊഗ്രാം സ്‌പോണ്‍സര്‍മാരായിരുന്നു.

തുടക്കം മുതല്‍ വിവിധ തരം രുചികരമായ ഇന്ത്യന്‍ ഭക്ഷണമൊരുക്കി എംബെര്‍ ഹോട്ടല്‍ മികവ് പുലര്‍ത്തി, ജനറല്‍ സെക്രട്ടറി ജെയിംസ് ജോര്‍ജ്, ട്രഷറര്‍ എബ്രഹാം ജോര്‍ജ് എന്നിവര്‍ സംയുക്തമായി തുടക്കം മുതല്‍ ഈ പരിപാടി വിജയകരമാക്കുവാന്‍ അക്ഷീണം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു, വിഭവ സമൃദ്ധമായ ഡിന്നറോടു കൂടി പരിപാടിയ്ക് സമാപനമായി.!

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു