കെ എസ് ഇ ബി ലിമിറ്റെഡിന്റെ അധീനതയിലുള്ള കക്കാട്പവർ ഹൗസിൻറെ ഭാഗമായ സർജ് ഷാഫ്ടിന്റെ അറ്റ കുറ്റപണി നടക്കുന്നതിനാൽ 16/02/2022 മുതൽ 15/03/2022 വരെ പൂർണമായി അടച്ചിട്ടു വൈദ്യുതല്പാദനം നിർത്തി വെച്ചതിനാൽ ജല നിരപ്പ് ക്രമീകരിക്കുന്നതിനായി മൂഴിയാർ ഡാമിന്റെ 3 ഷട്ടറുകൾ പരമാവധി 30 സെന്റിമീറ്റർ എന്ന തോതിൽ ഉയർത്തി 50 കുമിക്സ് എന്ന നിരക്കിൽ ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നതിന് നിലവിൽ അനുമതി നൽകിയിരുന്നതാണ്. എന്നാൽ ഇപ്പോൾ ടി പദ്ധതിയുടെ സർജ്ഷാഫ്ടിലും ടണലിലും ഉള്ള അറ്റ കുറ്റപണിയുടെ ഭാഗമായി സ്ലുയിസ്ഗേറ്റുകൂടി തുറന്നു 28 കുമെ ക്സ്എന്ന നിരക്കിൽ അധിക ജലം കൂടി കക്കാട്ട് ആറിലേക്ക് ഒഴുക്കി ആകെ 78 കുമെക്സ് ജലം തുറന്നു വിടുന്നതിന് തീരുമാനിച്ചിരിക്കുന്നു .
ഇപ്രകാരം തുറന്നു വിടുന്ന അധിക ജലം നദിയിലെ നിലവിലെ ജലനിരപ്പിൽ കാര്യമായ മാറ്റം വരുത്തില്ലെങ്കിലും കക്കാട്ടാറിന്റെയും, പ്രത്യേകിച്ചു മൂഴിയാർ ഡാം മുതൽ കക്കാട്പവർ ഹൗസ് വരെ യുള്ള ഇരുകരകളിൽ താമസീക്കുന്നവരും, ആളുകളും, പൊതുജനങ്ങളും ജാഗ്രത പുലർത്തേണ്ടതും, നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണ് എന്നറിയിക്കുന്നു .