എരുമേലി- പമ്പ പാതയിലെ കണമലപ്പാലം അപകടത്തിൽ. പാലത്തിന്റെ പലഭാഗങ്ങളിലും വിള്ളൽ കണ്ടെത്തി. പലഭാഗങ്ങളിലും കോൺക്രീറ്റ് പാളികൾ ഇളകിമാറിയ നിലയിലാണ്.
രണ്ട് വർഷം മുമ്പ് 7.8 കോടി രൂപ മുടക്കി നിർമിച്ച പാലമാണ് അപകടത്തിലായിരിക്കുന്നത്. നിർമാണത്തിലെ അപാകതയാണ് പാലം അപകടത്തിലാകാൻ കാരണമായതെന്ന് നാട്ടുകാർ പറയുന്നു.