Trending Now

കേരളത്തില്‍ 29,471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1322 (08.02.2022)

 

കേരളത്തില്‍ 29,471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 5676, തിരുവനന്തപുരം 5273, കോട്ടയം 3569, കൊല്ലം 2806, തൃശൂര്‍ 1921, കോഴിക്കോട് 1711, ആലപ്പുഴ 1559, മലപ്പുറം 1349, പത്തനംതിട്ട 1322, ഇടുക്കി 1252, പാലക്കാട് 1120, കണ്ണൂര്‍ 1061, വയനാട് 512, കാസര്‍ഗോഡ് 340 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 95,508 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,51,107 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,42,162 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8945 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1418 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

നിലവില്‍ 2,83,676 കോവിഡ് കേസുകളില്‍, 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

 

കഴിഞ്ഞ 24 മണിക്കൂറിനിടെ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 205 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 591 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 59,939 ആയി.

 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,963 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2184 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 232 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

 

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 46,393 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 4555, കൊല്ലം 3361, പത്തനംതിട്ട 1744, ആലപ്പുഴ 2182, കോട്ടയം 2697, ഇടുക്കി 1937, എറണാകുളം 9692, തൃശൂര്‍ 6993, പാലക്കാട് 2673, മലപ്പുറം 2417, കോഴിക്കോട് 4160, വയനാട് 1060, കണ്ണൂര്‍ 2081, കാസര്‍ഗോഡ് 841 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,83,676 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 59,79,002 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്
· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,68,49,421), 85 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,26,67,184) നല്‍കി.

 

· 15 മുതല്‍ 17 വയസുവരെയുള്ള 74 ശതമാനം (11,17,627) കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 6 ശതമാനം (92,656) പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.
· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (14,42,233)
· ഫെബ്രുവരി 1 മുതല്‍ ഫെബ്രുവരി 7 വരെയുള്ള കാലയളവില്‍, ശരാശരി 3,60,023 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 0.8 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 0.4 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്.

പത്തനംതിട്ട ജില്ല
കോവിഡ് 19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍
തീയതി.08.02.2022

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:

ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:
1. അടൂര്‍ 63
2. പന്തളം 31
3. പത്തനംതിട്ട 88
4. തിരുവല്ല 91

5. ആനിക്കാട് 15
6. ആറന്മുള 41
7. അരുവാപുലം 16
8. അയിരൂര്‍ 52
9. ചെന്നീര്‍ക്കര 24
10. ചെറുകോല്‍ 21
11. ചിറ്റാര്‍ 8

12. ഏറത്ത് 16
13. ഇലന്തൂര്‍ 19
14. ഏനാദിമംഗലം 20
15. ഇരവിപേരൂര്‍ 27
16. ഏഴംകുളം 17
17. എഴുമറ്റൂര്‍ 12
18. കടമ്പനാട് 21
19. കടപ്ര 16
20. കലഞ്ഞൂര്‍ 29

 

21. കല്ലൂപ്പാറ 11
22. കവിയൂര്‍ 17
23. കൊടുമണ്‍ 18
24. കോയിപ്രം 29
25. കോന്നി 85
26. കൊറ്റനാട് 10
27. കോട്ടാങ്ങല്‍ 15
28. കോഴഞ്ചേരി 46
29. കുളനട 21

 

30. കുന്നന്താനം 18
31. കുറ്റൂര്‍ 13
32. മലയാലപ്പുഴ 20
33. മല്ലപ്പളളി 35
34. മല്ലപ്പുഴശേരി 13
35. മെഴുവേലി 20

 

 

36. മൈലപ്ര 10
37. നാറാണംമൂഴി 14
38. നാരങ്ങാനം 19
39. നെടുമ്പ്രം 4
40. നിരണം 6
41. ഓമല്ലൂര്‍ 14
42. പള്ളിക്കല്‍ 21
43. പന്തളം-തെക്കേക്കര 8
44. പെരിങ്ങര 7
45. പ്രമാടം 31
46. പുറമറ്റം 7

 

47. റാന്നി 28
48. റാന്നി-പഴവങ്ങാടി 23
49. റാന്നി-അങ്ങാടി 18
50. റാന്നി-പെരുനാട് 12
51. സീതത്തോട് 2

 

 

 

52. തണ്ണിത്തോട് 16
53. തോട്ടപ്പുഴശേരി 14
54. തുമ്പമണ്‍ 11
55. വടശേരിക്കര 14
56. വളളിക്കോട് 20
57. വെച്ചൂച്ചിറ 25

ജില്ലയില്‍ ഇതുവരെ ആകെ 255184 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ 13 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
ജില്ലയില്‍ ഇന്ന് 1363 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 244083 ആണ്. പത്തനംതിട്ട ജില്ലക്കാരായ 8898 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 8670 പേര്‍ ജില്ലയിലും, 228 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4036 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

error: Content is protected !!