Trending Now

മകരം ചുട്ടു പൊള്ളുന്നു : കാർഷിക വിളകൾ സംരക്ഷിക്കാൻ കർഷകർ നെട്ടോട്ടത്തിൽ

 

അഗ്നി ദേവൻ @കോന്നി വാർത്ത

Konnivartha.Com : മകരം ചുട്ടു പൊള്ളുന്നു. മലയോര മേഖലയിൽ കടുത്ത വേനൽക്കാലം. കുടിനീരുറവകൾ വറ്റി തുടങ്ങി. അച്ചൻ കോവിൽ നദിയുടെ കൈവഴി തോടുകൾ മിക്കതും വനത്തിൽ വറ്റി.

 

മലയോരം കടുത്ത വേനലിലേക്ക് കടന്നു. വേനലിനെ അതി ജീവിക്കാൻ കാർഷിക വിളകൾ സംരക്ഷിക്കാൻ ഉള്ള പരമ്പരാഗത രീതിയിലേക്ക് കർഷകർ കടന്നു.

കൈത കൃഷി ഉള്ളവർ തേങ്ങോലകൾ ശേഖരിച്ചു തുടങ്ങി. ഓലകൾ കൈത ചെടിയുടെ മുകളിൽ നിരത്തി ചൂടിനെ പ്രതിരോധിക്കാൻ ഉള്ള നടപടി തുടങ്ങി.

കോന്നിയുടെ കിഴക്കൻ മേഖലയിൽ വേനൽ മൂലം വാഴകൾ കരിഞ്ഞുണങ്ങി തുടങ്ങി. കുടം വന്നതും കുലച്ചതുമായ വാഴകൾ വ്യാപകമായി ഒടിയുന്നു. താങ്ങു കൊടുക്കുവാൻ കമ്പുകൾ ശേഖരിച്ചു ഒത കൊടുത്തു തുടങ്ങി.

 

പച്ചില വർഗ്ഗങ്ങൾ കരിഞ്ഞതോടെ കന്നുകാലികൾക്ക് കൈതീറ്റ തേടി ക്ഷീര കർഷകർ പരക്കംപാച്ചിൽ തുടങ്ങി. അന്യ സംസ്ഥാനത്തു നിന്നും വരുന്ന വൈക്കോൽ ആണ് ഇനി ആശ്രയം.

കിണറുകൾ വറ്റി തുടങ്ങി. കുടിവെള്ള സ്രോതസ്സിന് വേണ്ടി നദീ തീര വാസികൾ നദിയിൽ കുളങ്ങൾ കുഴിച്ചു തുടങ്ങി.

തെങ്ങ് കർഷകർ അവയ്ക്കുള്ള സംരക്ഷണ വിദ്യകൾ ചെയ്തു. പുതയിട്ട് നന തുടങ്ങി. കടുത്ത വേനൽ ഉണ്ടാകുമെന്നാണ് സൂചന.

 

 

 

error: Content is protected !!