കോന്നി വാര്‍ത്ത : ഇന്ന് അരുവാപ്പുലം കല്ലേലി ചെളിക്കുഴി അതിരുങ്കല്‍ റോഡിലൂടെ പോയവര്‍ കണ്ട കാഴ്ച ഇതാണ് . കല്ലേലി ചെളിക്കുഴി റോഡില്‍ നിറയെ മാലിന്യം . കഴിഞ്ഞ ദിവസം ഏതോ വീട്ടിലോ ഓഡിറ്റോറിയത്തിലോ നടന്ന ഭക്ഷണ സല്‍ക്കാരത്തിലെ മാലിന്യം ആണ് ഈ റോഡില്‍ കൊണ്ട് വന്നു തള്ളിയത് . കല്ലേലി ചെളിക്കുഴി റോഡില്‍ തിരക്ക് കുറവാണ് കുറച്ചു കുടുംബം മാത്രം ആണ് താമസം ആ റോഡു സൈഡിലെ വീടുകളില്‍ കഴിഞ്ഞ ദിവസം ഒരു ആഘോഷവും ഇല്ലായിരുന്നു .
വാഹനത്തില്‍ കൊണ്ട് വന്നു തള്ളിയ മാലിന്യം ആണ് ഈ കാണുന്നത് . സ്വന്തമായി മാലിന്യം സംസ്കാരിക്കാന്‍ കഴിയാത്ത ഈ ജാതി ആളുകളെ കണ്ടെത്തണം .നേരത്തെ അരുവാപ്പുലം പഞ്ചായത്ത് ഓഫീസ് – പമ്പാ റബര്‍ ഭാഗത്ത് ആയിരുന്നു ഈ കൂട്ടരുടെ മാലിന്യ നിക്ഷേപം . ഇപ്പോള്‍ “ഈ കലാ പരിപാടി കല്ലേലി – ചെളിക്കുഴി റോഡിലേക്ക് മാറ്റി . മാസ്ക്ക് , പ്ലാസ്റ്റിക് , ഭക്ഷണം കഴിച്ച ഡിസ്പോസ്സിബ്ലില്‍ പാത്രം ,ടിഷ്യൂ പേപ്പര്‍ ,ഭക്ഷണ അവശിഷ്ടം , കൂടാതെ ഒരു പാക്കറ്റ് സ്ത്രീകളുടെ പാട് എന്നിവയാണ് ഈ റോഡിലെ കാഴ്ച . ഇതാണോ ഈ നാട്ടിലെ സംസ്കാരം .
ദൂരെ നിന്നും ഉള്ളവര്‍ അല്ല ഇതൊന്നും ചെയ്യുന്നത് .ഈ റോഡില്‍ ആള്‍ സഞ്ചാരം കുറവ് ആണെന്ന് കരുതിയ അറിയാവുന്ന ആളുകള്‍ ആണ് ഈ കൃത്യം ചെയ്തത് . കാക്കയും മറ്റും മാലിന്യംകൊത്തി വലിച്ചു കുടിവെള്ള സ്രോതസുകളില്‍ വരെ കൊണ്ട് ഇട്ടു . ജനം ഉണരുക .നമ്മുടെ ഈ രീതി നിര്‍ത്തുക