പത്തനംതിട്ട ജില്ല
കോവിഡ് -19 കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍
തീയതി 08-01-2022
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍ 7
2 പന്തളം 7
3 പത്തനംതിട്ട 20
4 തിരുവല്ല 27
5 ആനിക്കാട് 3
6 ആറന്മുള 5
7 അരുവാപ്പുലം 2
8 അയിരൂര്‍ 8
9 ചെന്നീര്‍ക്കര 3
10 ചെറുകോല്‍ 1
11 ചിറ്റാര്‍ 3
12 ഏറത്ത് 7
13 ഇലന്തൂര്‍ 9
14 ഏനാദിമംഗലം 5
15 ഇരവിപേരൂര്‍ 21
16 ഏഴംകുളം 5
17 എഴുമറ്റൂര്‍ 0
18 കടമ്പനാട് 2
19 കടപ്ര 4
20 കലഞ്ഞൂര്‍ 3
21 കല്ലൂപ്പാറ 4
22 കവിയൂര്‍ 7
23 കൊടുമണ്‍ 4
24 കോയിപ്രം 11
25 കോന്നി 9
26 കൊറ്റനാട് 3
27 കോട്ടാങ്ങല്‍ 0
28 കോഴഞ്ചേരി 11
29 കുളനട 4
30 കുന്നന്താനം 15
31 കുറ്റൂര്‍ 4
32 മലയാലപ്പുഴ 10
33 മല്ലപ്പള്ളി 4
34 മല്ലപ്പുഴശേരി 4
35 മെഴുവേലി 1
36 മൈലപ്ര 5
37 നാറാണംമൂഴി 0
38 നാരങ്ങാനം 3
39 നെടുമ്പ്രം 7
40 നിരണം 0
41 ഓമല്ലൂര്‍ 2
42 പള്ളിക്കല്‍ 0
43 പന്തളം തെക്കേക്കര 1
44 പെരിങ്ങര 2
45 പ്രമാടം 0
46 പുറമറ്റം 6
47 റാന്നി 13
48 റാന്നി- പഴവങ്ങാടി 7
49 റാന്നി- അങ്ങാടി 5
50 റാന്നി-പെരുനാട് 3
51 സീതത്തോട് 2
52 തണ്ണിത്തോട് 0
53 തോട്ടപ്പുഴശേരി 6
54 തുമ്പമണ്‍ 4
55 വടശേരിക്കര 5
56 വള്ളിക്കോട് 3
57 വെച്ചൂച്ചിറ 9
ജില്ലയില്‍ ഇതുവരെ 207668 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ജില്ലയില്‍ ഇന്ന്206 പേര്‍ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 204844 ആണ്.പത്തനംതിട്ട ജില്ലക്കാരായ 1350 പേര്‍ രോഗികളായിട്ടുണ്ട്.1303 പേര്‍ ജില്ലയിലും 47 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 2599 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 3954 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 1,02,265 കുട്ടികള്ക്ക് കോവിഡ് വാക്‌സിന് നല്കി
20,307 ഡോസ് വാക്‌സിന് നല്കിയ തൃശൂര് ജില്ലയാണ് ഏറ്റവും കൂടുതല് കുട്ടികള്ക്ക് വാക്‌സിന് നല്കിയത്. 10,601 പേര്ക്ക് വാക്‌സിന് നല്കി ആലപ്പുഴ ജില്ല രണ്ടാം സ്ഥാനത്തും 9533 പേര്ക്ക് വാക്‌സിന് നല്കി കണ്ണൂര് ജില്ല മൂന്നാം സ്ഥാനത്തുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 3,18,329 കുട്ടികള്ക്കാണ് വാക്‌സിന് നല്കിയത്. ഇതുവരെ 21 ശതമാനം കുട്ടികള്ക്ക് വാക്‌സിന് നല്കാനായി.
തിരുവനന്തപുരം 6899, കൊല്ലം 8508, പത്തനംതിട്ട 5075, കോട്ടയം 7796, ഇടുക്കി 3650, എറണാകുളം 3959, പാലക്കാട് 8744, മലപ്പുറം 6763, കോഴിക്കോട് 5364, വയനാട് 2161, കാസര്ഗോഡ് 2905 എന്നിങ്ങനേയാണ് കുട്ടികള്ക്ക് വാക്‌സിന് നല്കിയത്.
കുട്ടികള്ക്കായി 963 വാക്‌സിനേഷന് കേന്ദ്രങ്ങളും 18 വയസിന് മുകളിലായി 679 വാക്‌സിനേഷന് കേന്ദ്രങ്ങളും ഉള്പ്പെടെ ആകെ 1642 വാക്‌സിനേഷന് കേന്ദ്രങ്ങളാണുണ്ടായിരുന്നത്. 18 വയസിന് മുകളില് വാക്‌സിന് എടുക്കേണ്ട ജനസംഖ്യയുടെ 98.73 ശതമാനം പേര്ക്ക് (2,63,70,231) ഒരു ഡോസ് വാക്‌സിനും 81 ശതമാനം പേര്ക്ക് (2,15,57,419) രണ്ട് ഡോസ് വാക്‌സിനും നല്കി.
ജനുവരി 10 വരെ നടക്കുന്ന വാക്‌സിനേഷന് യജ്ഞത്തിന്റെ ഭാഗമായി തിങ്കള്, ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായര് എന്നീ ദിവസങ്ങളില് ജില്ല, ജനറല്, താലൂക്ക് ആശുപത്രികള്, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള് എന്നിവിടങ്ങളിലും ചൊവ്വ, വെള്ളി, ശനി, ഞായര് എന്നീ ദിവസങ്ങളില് പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കുട്ടികള്ക്കുള്ള പ്രത്യേക വാക്‌സിനേഷന് കേന്ദ്രങ്ങള് ഉണ്ടായിരിക്കും.