Trending Now

തപാൽ വകുപ്പിൽ ഇൻഷുറൻസ് ഏജന്റ് നിയമനം

 

konnivartha.com : ആലുവ പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ഇൻഷുറൻസ് ഉത്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ 18 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതർ, സ്വയം തൊഴിൽ ചെയ്യുന്ന യുവതി യുവാക്കൾ എന്നിവരെ ഡയറക്ട് ഏജന്റായി നിയമിക്കുന്നു. ഏജൻസി അപേക്ഷകൾ പത്താം ക്ലാസ്സ് പാസായിരിക്കണം. മുൻ ഇൻഷുറൻസ് ഏജന്റുമാർ , ആർ.ഡി ഏജന്റ്, ജനപ്രതിനിധികൾ, കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർ എന്നിവർക്ക് മുന്ഗണന .

അപേക്ഷകർ വയസ്സ്, യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം മൊബൈൽ നമ്പറുൾപ്പടെ സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റാഫീസസ്, ആലുവ പോസ്റ്റൽ ഡിവിഷൻ, ആലുവ, 683101 എന്ന വിലാസത്തിൽ അപേക്ഷകൾ അയക്കണം

പോസ്റ്റ് ഓഫീസ് സീനിയർ സൂപ്രണ്ടിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തേണ്ടതിനാൽ ഇന്റർവ്യൂ തീയതി അപേക്ഷകരെ നേരിട്ട് അറിയിക്കുന്നതാണ് .

അപേക്ഷകൾ ഓഫീസ്സിൽ ലഭിക്കേണ്ട അവസാന തിയ്യതി 04/01/2022 .

തെരഞ്ഞെടുക്കപ്പെടുന്നവർ 5000 രൂപ NSC/KVP ആയി സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടിവയ്ക്കേണ്ടതാണ്

കൂടുതൽ വിവരങ്ങൾക്ക് 9446420626 or 0484 2620570 എന്നി നമ്പറുകളിൽ ബന്ധപ്പെടുക

Appointment of Insurance Agent in Postal Department

konnivartha.com : It has been decided to appoint unemployed and self-employed youth between the ages of 18 and 50 years as direct agents on commission basis for marketing of postal life insurance and rural postal insurance products at Aluva Postal Division.  The applicants must be  Class 10th  pass. Preference will be given to former insurance agents, RD agents, people’s representatives and those with computer knowledge.

Copies of documents proving the age, qualifications and previous experience of the applicants along with mobile phone number and two copies of passport size photos should be sent to Senior Superintendent of Post Offices, Aluva Postal Division, Aluva, 683101. Last date for submission of application is 04.01.2022 . A walk in interview will be conducted at the office of Senior Superintendent of Post Offices, Aluva Division and the date of interview will be intimated directly to applicants.

Eligible candidates will have to pay a security deposit of Rs. 5000 / – as NSC / KVP. For more information Contact 9446420626 or 0484 2620570

 

error: Content is protected !!