ആദ്യഘട്ടത്തില്‍ 67424 റേഷന്‍ കാര്‍ഡുകള്‍
വിതരണം ചെയ്തു
………………………………..
ജില്ലയില്‍ ആദ്യഘട്ടമായി ഈ മാസം എട്ടുവരെ 200 റേഷന്‍ ഡിപ്പോകളിലായി 67424 പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തതായി ജില്ലാ സപ്ലൈ ഓഫീസര്‍ ജി.പ്രസന്നകുമാരി അറിയിച്ചു. ജില്ലയില്‍ ആകെ 833 റേഷന്‍ ഡിപ്പോകളും 319563 റേഷന്‍ കാര്‍ഡുകളുമാണുള്ളത്. രണ്ടാംഘട്ട റേഷന്‍ കാര്‍ഡ് വിതരണം ഈ മാസം 12 മുതല്‍ നടക്കും. രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് വിതരണ സമയം. കാര്‍ഡ് ഉടമയോ കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗമോ തിരിച്ചറിയല്‍ രേഖയും നിലവിലുള്ള റേഷന്‍ കാര്‍ഡുമായി വിതരണ കേന്ദ്രത്തിലെത്തണം. ജൂണ്‍ മാസത്തെ റേഷന്‍ സാധനങ്ങളുടെ വിതരണം അഞ്ചാം തീയതി മുതല്‍ പുതുക്കിയ പട്ടികപ്രകാരം ആരംഭിച്ചിട്ടുണ്ട്. യഥാസമയം പുതുക്കിയ റേഷന്‍ കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് പുതുക്കിയ പട്ടിക പ്രകാരം അര്‍ഹതപ്പെട്ട റേഷന്‍ വിഹിതം ലഭിക്കും. റേഷന്‍ കാര്‍ഡ് റേഷന്‍ ഡിപ്പോകളില്‍ ഹാജരാക്കുന്ന മുറയ്ക്ക് രേഖപ്പെടുത്തലുകള്‍ നടത്തി നല്‍കും.
തീയതി, താലൂക്ക്, പഴയ എ.ആര്‍.ഡി നമ്പര്‍, പുതിയ നമ്പര്‍ ബ്രാക്കറ്റില്‍, വിതരണ കേന്ദ്രം എന്ന ക്രമത്തില്‍ : 12ന് കോഴഞ്ചേരി താലൂക്ക്, 32(32), 33 (33) കുളനട റേഷന്‍കട. 34 (34) കുളനട ക്ഷേത്രം റേഷന്‍കട. 35 (35) റേഷന്‍കട. 13ന് 45 (45) മുട്ടത്തുകോണം റേഷന്‍കട. 46 (46) റേഷന്‍ കട. 47 (47), 48 (48) റേഷന്‍ കട. 14ന് 115 (115), 116 (116), 117 (117), 118 (118) റേഷന്‍കട. 15ന് 11 (44), 98 (98), 114 (114), 106 (106) റേഷന്‍കട.
12ന് തിരുവല്ല താലൂക്ക്, 48 (48) വള്ളംകുളം വെസ്റ്റ്. 50 (50) പടിഞ്ഞാറ്റോതറ. 60 (60), (61) ഓതറ വെസ്റ്റ്. 58 (58) കുറ്റൂര്‍ തലയാര്‍. 56 (56) തെങ്ങോലി. 13ന് 63 (63) ചുമത്ര. 64 (64), 72 (72), 71 (71) കിഴക്കന്‍ മുത്തൂര്‍. 65 (65) ടി.എം.എം ആശുപത്രിക്ക് സമീപം. 92 (92) മതില്‍ഭാഗം. 14ന് 66 (66) മഞ്ഞാടി. 67 (67), 69 (69) കറ്റോട്. 68 (68) തിരുമൂലപുരം. 110 (110) പൊടിയാടി. 111 (111) വൈക്കത്തില്ലം. 15ന് 101 (101) പെരിങ്ങര. 104, 104 മേപ്രാല്‍. 105 (105) പെരിങ്ങര. 108 (108) പെരുന്തുരുത്തി. 109 (109) കല്ലുങ്കല്‍. 116 (116) മണിപ്പുഴ.
12ന് അടൂര്‍ താലൂക്ക്, 37 (8), 47 (18) വ്യാപാര ഭവന്‍ (അടൂര്‍). 30 (1), 191 (20) റേഷന്‍കട. 13ന് 41 (12) റേഷന്‍കട. 45 (16) റേഷന്‍കടയ്ക്ക് സമീപം. 46 (22), 49 (17) സാംസ്‌കാരിക നിലയം. 48 (19) മുനിസിപ്പല്‍ ലൈബ്രറി പറക്കോട്. 14ന് 32 (3), 33 (4), 34 (5) റേഷന്‍കട. 39 (10) സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് പാരിഷ് ഹാള്‍ ആനന്ദപ്പള്ളി. 15ന് 185 (45), 83 (25) ഗുരുമന്ദിരം പുത്തന്‍ചന്ത. 40 (11), 193 (21) എസ്.എന്‍.ഡി.പി ഹാള്‍ കാരയ്ക്കല്‍.
12ന് റാന്നി താലൂക്ക്, 54 (48), 56 (42), 59 (96), 79 (71), 51 (47/46) റേഷന്‍ കടയ്ക്ക് സമീപം. 13ന് 84 (82), 85 (15), 89 (102), 94/91 (103) 92 (112) റേഷന്‍ കടയ്ക്ക് സമീപം. 14ന് 93 (99), 106 (121), 108 (124), 115 (94), 117 (113) റേഷന്‍ കടയ്ക്ക് സമീപം. 15ന് 112 (101), 125 (114), 137 (87), 146 (111), 147 (107) റേഷന്‍ കടയ്ക്ക് സമീപം.
13ന് മല്ലപ്പള്ളി താലൂക്ക്, 77 (77) പടുതോട്. 80 (80) കോതകുളം. 55 (55) മൂശാരിക്കവല. 14ന് 56 (56) മങ്കുഴിപ്പടി. 65 (65) കുന്നന്താനം. 68 (68), 69 (69), 67 (67) ചെങ്ങരൂര്‍. 15ന് 70 (70) കടമാന്‍കുളം. 72 (72) സൈമന്‍പടി. 73 (73) കുറഞ്ഞിക്കാട്. 74 (74) കോമളം.
12ന് കോന്നി താലൂക്ക് 115 (49), 108 (50), 111 (51), 122 (52) കൂടല്‍ ശ്രുതി ഓഡിറ്റോറിയം. 112 (62) കലഞ്ഞൂര്‍ എന്‍.എസ്.എസ് ഓഡിറ്റോറിയം. 109 (63) റേഷന്‍ കടയ്ക്ക് സമീപം. 13ന് 169 (53) റേഷന്‍ കടയ്ക്ക് സമീപം. 107 (54), 119 (55) കലഞ്ഞൂര്‍ കൊല്ലന്‍മുക്ക് എന്‍.എസ്.എസ് ഓഡിറ്റോറിയം. 113 (56) റേഷന്‍ കടയ്ക്ക് സമീപം. 120 (60), 121 (61) ഇടത്തറ സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. 14ന് 118 (58), 114 (59), 195 (70), 190 (71), 193 (72), റേഷന്‍ കടയ്ക്ക് സമീപം. 192 (73) ഇളകൊള്ളൂര്‍ എന്‍.എസ്.എസ് കരയോഗ മന്ദിരം. 15ന് 196 (64), 194 (65) വകയാര്‍ സഹകരണ സംഘം കോണ്‍ഫറന്‍സ് ഹാള്‍. 184 (74) റേഷന്‍ കടയ്ക്ക് സമീപം. 185 (75), 243 (76) എ.ആര്‍.ഡി 76 ന് സമീപം ഈട്ടിമൂട്ടില്‍പടി. 186 (77) മല്ലശേരിമുക്ക് എന്‍.എസ്.എസ് കരയോഗ മന്ദിരം. 16ന് 197 (66), 199 (67), 198 (69) വി.കോട്ടയം എസ്.എന്‍.ഡി.പി.യു.പി.എസ്. 200 (68), 200 (85) അന്തിചന്ത സെന്റ് മേരീസ് യാക്കോബായ പള്ളി ഓഡിറ്റോറിയം. 123 (57) മാങ്കോട് റേഷന്‍ ഡിപ്പോയോടനുബന്ധിച്ച സ്ഥലം.
വിള ഇന്‍ഷുറന്‍സ് ദിനാചരണം ജൂലൈ ഒന്നിന്
…………………………
എല്ലാ ഗ്രാമപഞ്ചായത്ത് കൃഷിഭവനുകളിലും ജൂലൈ ഒന്ന് വിള ഇന്‍ഷുറന്‍സ് ദിനമായി ആചരിക്കും. ഗ്രാമപഞ്ചായത്തു ഭരണസമിതികളുടെയും കാര്‍ഷിക വികസന സമിതികളുടെയും നേതൃത്വത്തിലായിരിക്കും വിള ഇന്‍ഷുറന്‍സ് ദിനാചരണം. പുതുക്കിയ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മുഴുവന്‍ കര്‍ഷകരെയും അംഗങ്ങളാക്കുക എന്ന ഉദ്ദേശത്തോടെയാണ് കൃഷിവകുപ്പ് വിള ഇന്‍ഷുറന്‍സ് ദിനാചരണം നടത്തുന്നത്. കൃഷിവകുപ്പ് നടപ്പാക്കുന്ന എല്ലാ പദ്ധതികള്‍ക്കും ആനുകൂല്യം ലഭിക്കുന്നതിന് കര്‍ഷകര്‍ നിര്‍ബന്ധമായും വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായിരിക്കണം.
സംസ്ഥാനത്ത് 1995 മുതല്‍ നിലവിലുണ്ടായിരുന്ന വിള ഇന്‍ഷുറന്‍സ് പദ്ധതി 21 വര്‍ഷങ്ങള്‍ക്കുശേഷം നഷ്ടപരിഹാരത്തുക വിവിധ സൂചികകളെ അടിസ്ഥാനമാക്കി ആനുപാതികമായി ഉയര്‍ത്തിയും, പ്രീമിയം തുക 1995 മുതല്‍ നിലവിലുണ്ടായിരുന്നതില്‍ നിന്നും 50 ശതമാനം മാത്രം ഉയര്‍ത്തിക്കൊണ്ടും പ്രധാനപ്പെട്ട മുഴുവന്‍ വിളകളെയും ഉള്‍പ്പെടുത്തി വിള ഇന്‍ഷുറന്‍സ് പദ്ധതി മാര്‍ച്ചില്‍ സര്‍ക്കാര്‍ പുനരാവിഷ്‌കരിച്ചിരുന്നു. വിള ഇന്‍ഷുറന്‍സ് പദ്ധതി മൂലം നഷ്ടപരിഹാര തുകയില്‍ ഇരട്ടി മുതല്‍ പത്തിരട്ടി വരെയുളള വര്‍ധനവാണ് വിവിധ വിളകള്‍ക്ക് ഉണ്ടായിട്ടുളളത്. പ്രീമിയം നിരക്ക് സംസ്ഥാനത്തെ പ്രധാനപ്പെട്ട വിളകളായ നെല്ല്, പച്ചക്കറി, തെങ്ങ് എന്നിവയുടെ കാര്യത്തില്‍ 1995 ല്‍ നിലവിലുണ്ടായിരുന്ന അതേ നിരക്ക് നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്.
കര്‍ഷകരുടെ യഥാര്‍ഥത്തിലുളള നഷ്ടത്തിന് ആനുപാതികമായി നഷ്ടപരിഹാരത്തുക പരിഷ്‌കരിച്ചതാണ് പദ്ധതിയിലെ പ്രധാന മാറ്റം. വരള്‍ച്ച, വെളളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, ഭൂമികുലുക്കം, കടലാക്രമണം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, ഇടിമിന്നല്‍, കാട്ടുതീ, വന്യജീവി ആക്രമണം എന്നിവ കൊണ്ടുണ്ടാകുന്ന നാശനഷ്ടങ്ങള്‍ വിള ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ വരും. കായ്ഫലം നല്‍കുന്ന തെങ്ങൊന്നിന് ഒരു വര്‍ഷത്തേക്ക് രണ്ടു രൂപയാണ് പ്രീമിയം. നഷ്ടപരിഹാരത്തോത് 2000 രൂപയും കറയെടുക്കുന്ന റബര്‍ മരത്തിന് മൂന്നു രൂപയുമാണ് ഒരു വര്‍ഷത്തെ പ്രീമിയം. റബര്‍മരം പൂര്‍ണമായും നശിച്ചാല്‍ 1000 രൂപ കര്‍ഷകന് നഷ്ടപരിഹാരമായി ലഭിക്കും. നട്ടു കഴിഞ്ഞാല്‍ അഞ്ചു മാസത്തിനുളളില്‍ വാഴ ഇന്‍ഷുര്‍ ചെയ്യണം. വാഴ ഒന്നിന് മൂന്നുരൂപയാണ് പ്രീമിയം. കുലച്ചശേഷമാണ് നഷ്ടപ്പെടുന്നതെങ്കില്‍ നേന്ത്രന് 300 രൂപയും കപ്പ വാഴയ്ക്ക് 200 രൂപയും ഞാലിപ്പൂവന് 75 രൂപയും ലഭിക്കും. കുലയ്ക്കാത്ത വാഴയ്ക്കും നഷ്ട പരിഹാരമുണ്ട്. 25 സെന്റ് സ്ഥലത്തെ നെല്‍കൃഷിക്ക് 25 രൂപ മാത്രമാണ് പ്രീമിയം. നട്ട് 15 ദിവസം കഴിഞ്ഞ് 45 ദിവസത്തിനുളളില്‍ ഇന്‍ഷ്വര്‍ ചെയ്യണം. നട്ട് ഒന്നരമാസത്തിനുളളിലാണ് നഷ്ടം സംഭവിക്കുന്നതെങ്കില്‍ 25 സെന്റിന് 1500 രൂപയും 45 ദിവസത്തിനുശേഷമാണെങ്കില്‍ 3500 രൂപയും നഷ്ടപരിഹാരം നല്‍കും. ഇങ്ങനെ ഓരോ വിളയ്ക്കും വര്‍ധിച്ച തോതിലുളള ആനുകൂല്യമാണ് വിള ഇന്‍ഷുറന്‍സിലൂടെ ലഭിക്കുക. വിളകള്‍ക്ക് നഷ്ടം സംഭവിച്ചാല്‍ രണ്ടാഴ്ചയ്ക്കകം നിര്‍ദിഷ്ട ഫോറത്തില്‍ അപേക്ഷിക്കണം. പൂര്‍ണനാശത്തിനാണ് നഷ്ടപരിഹാരം നല്‍കുക. കൃഷിഭവനിലാണ് വിള ഇന്‍ഷുറന്‍സ് ചെയ്യുന്നതിനുളള അപേക്ഷ നല്‍കേണ്ടത്.
സ്‌കോളര്‍ഷിപ്പ്
…………………
ജില്ലയിലെ എല്ലാ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം ഒന്‍പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ താഴെയുള്ള പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രകാരമുള്ള സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നതിന് അര്‍ഹരായവരുടെ വിവരങ്ങള്‍ ഈ മാസം 15ന് മുന്‍പ് റാന്നി പട്ടികവര്‍ഗ വികസന ഓഫീസില്‍ നല്‍കണം.
എബിസി പദ്ധതി : വെറ്ററിനറി സര്‍ജന്മാരുടെ പാനല്‍
…………………….
തെരുവുനായ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മുഖേന നടപ്പാക്കുന്ന എബിസി പദ്ധതിക്കായി വെറ്ററിനറി സര്‍ജന്മാരുടെ പാനല്‍ തയാറാക്കുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. ബയോഡേറ്റ സഹിതമുള്ള അപേക്ഷ ഈ മാസം 14നകം ജില്ലാ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, കളക്ടറേറ്റ്, പത്തനംതിട്ട എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍ : 0468 2221807.
അവലോകന യോഗം
………………..
എം.പിമാരുടെ പ്രദേശിക വികസന പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനുള്ള യോഗം 16ന് ഉച്ച കഴിഞ്ഞ് രണ്ടിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ബാങ്കിംഗ് അവലോകന സമിതി യോഗം
…………………………..
ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം 17ന് രാവിലെ 10.20ന് കുമ്പഴ ഹോട്ടല്‍ ഹില്‍സ് പാര്‍ക്കില്‍ നടക്കും.
കര്‍ഷകര്‍ക്ക് പരിശീലനം
……………….
ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്കായി 12 മുതല്‍ 14 വരെ മുട്ടക്കോഴി വളര്‍ത്തലിലും 16ന് കാട വളര്‍ത്തലിലും 21മുതല്‍ 23 വരെ ഇറച്ചിക്കോഴി വളര്‍ത്തലിലും 27 നും 28 നും ആടുവളര്‍ത്തലിലും സൗജന്യ പരിശീലനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0479 2457778.
ഓണ്‍ലൈന്‍ ബോധവത്കരണ സെമിനാര്‍
………………………
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് (നിഷ്), സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ഓണ്‍ലൈന്‍ ബോധവത്കരണ സെമിനാര്‍ 17ന് രാവിലെ 10.30ന് പത്തനംതിട്ട പ്രസ് ക്ലബിനു സമീപമുള്ള ജില്ലാ ചൈല്‍ഡ് ലൈന്‍ ട്രെയിനിംഗ് സെന്ററില്‍ നടക്കും. കുട്ടികളില്‍ കാണുന്ന കൈ സ്വാധീനക്കുറവ്, ഫിസിയോതെറാപ്പിക്കും ഒക്കുപ്പേഷണല്‍ തെറാപ്പിക്കും ഉള്ള പ്രാധാന്യം എന്ന വിഷയത്തിലാണ് സെമിനാര്‍. ഓണ്‍ലൈനിലൂടെ വിദഗ്ധരുമായി സംശയ നിവാരണത്തിനുള്ള അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0468 2224375, 2224385
റാങ്ക് പട്ടിക
………….
ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍ (കാറ്റഗറി നമ്പര്‍ 296/2014) തസ്തികയുടെ റാങ്ക് പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു.
ഫ്രാഞ്ചൈസിക്ക് അപേക്ഷിക്കാം
………………
സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ഡി.സി.എ കോഴ്‌സ് നടത്തുന്നതിന് താല്‍പര്യമുള്ള ജില്ലാതല നോഡല്‍ ഏജന്‍സികള്‍/ഫ്രാഞ്ചൈസികള്‍/സ്റ്റഡി സെന്ററുകള്‍ എന്നിവര്‍ എസ്.ആര്‍.സി ഡയറക്ടര്‍ മുന്‍പാകെ അപേക്ഷ നല്‍കണം. വിശദ വിവരങ്ങള്‍ www.src.kerala.gov.in/www.srccc.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. ഫോണ്‍ : 0471 2325101, 2325102.
ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍
……………………
ജില്ലയിലെ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടറായി ജി.കൃഷ്ണകുമാര്‍ ചുമതലയേറ്റു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ പത്തംതിട്ട ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്ററുമാണ്. ഗ്രാമ വികസന വകുപ്പില്‍ ഡെപ്യുട്ടി ഡവലപ്‌മെന്റ് കമ്മീഷണറാണ്. കരുനാഗപ്പള്ളി മരുതൂര്‍ കുളങ്ങര സ്വദേശിയാണ്.
ജില്ലയില്‍ 1,24,376 കുടുംബങ്ങള്‍ക്ക്
സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തുവരുന്നു
…………………………………
ജില്ലയില്‍ അന്ത്യോദയ അന്നയോജന പദ്ധതിയിന്‍കീഴില്‍ മുന്‍ഗണാ വിഭാഗത്തില്‍പ്പെടുന്ന കുടുംബങ്ങളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ച് 1,24,376 കുടുംബങ്ങളില്‍പ്പെട്ട 5,17,100 പേര്‍ക്ക് പ്രതിമാസം 28 കിലോഗ്രാം അരിയും ഏഴ് കിലോഗ്രാം ഗോതമ്പും വീതം സൗജന്യമായി 2016 നവംബര്‍ മുതല്‍ വിതരണം ചെയ്തുവരുന്നതായി ജില്ലാ സപ്ലൈ ഓഫീസര്‍ ജി. പ്രസന്നകുമാരി അറിയിച്ചു. ഇതിനു പുറമേ 1,12,546 കുടുംബങ്ങളില്‍പ്പെട്ട 4,29,166 പേര്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡിയോടുകൂടി കിലോഗ്രാമിന് രണ്ട് രൂപ നിരക്കില്‍ കാര്‍ഡിലെ ഒരംഗത്തിന് പ്രതിമാസം രണ്ട് കിലോഗ്രാം അരിയും വിതരണം ചെയ്യുന്നുണ്ട്. അവശേഷിക്കുന്ന 82,641 കുടുംബങ്ങളില്‍ ഒരു കുടുംബത്തിന് പ്രതിമാസം എട്ട് കിലോഗ്രാം ഭക്ഷ്യധാന്യം നല്‍കുന്നുണ്ട്. അരി 8.90 രൂപ നിരക്കിലും ഗോതമ്പ് 6.70 നിരക്കിലുമാണ് ഇവര്‍ക്ക് വിതരണം ചെയ്യുന്നത്. ജില്ലയിലെ 3,19,563 റേഷന്‍ കാര്‍ഡുകള്‍ പുതുക്കി നവംബര്‍ മാസം മുതല്‍ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുകയും റേഷന്‍ കാര്‍ഡുകളുടെ വിതരണം ജൂണില്‍ ആരംഭിക്കുകയും ചെയ്തു. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയതിന്റെ ഭാഗമായി സ്വകാര്യ മൊത്തവിതരണക്കാരെ പൂര്‍ണമായും ഒഴിവാക്കി സര്‍ക്കാര്‍ സ്ഥാപനമായ സപ്ലൈകോ വഴി റേഷന്‍ ഡിപ്പോയിലേക്ക് സാധനങ്ങള്‍ നേരിട്ടെത്തിക്കുന്ന വാതില്‍പ്പടി വിതരണം മേയില്‍ ആരംഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന റേഷന്‍ സാധനങ്ങള്‍ ഏറ്റെടുത്ത് സംഭരിക്കുന്നതിനായി സപ്ലൈകോയുടെ നേരിട്ടുള്ള ചുമതലയില്‍ എല്ലാ താലൂക്കുകളിലും ഇന്റര്‍മീഡിയറി ഗോഡൗണുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. എല്ലാ റേഷന്‍ ഡിപ്പോകളും കമ്പ്യൂട്ടറൈസ് ചെയ്ത് ആധാര്‍ അധിഷ്ഠിത ബയോമെട്രിക് സംവിധാനത്തിലൂടെ റേഷന്‍ വിതരണത്തിലെ ചോര്‍ച്ച സമ്പൂര്‍ണായി അടയ്ക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. ഇതിനായി എല്ലാ റേഷന്‍ കടകളിലും ഇ.പി.ഒ.എസ് മെഷീന്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളും പുരോഗമിച്ചുവരുന്നതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ആദി പമ്പ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍
ജനകീയ വിഭവ സമാഹരണത്തിലൂടെ പൂര്‍ത്തീകരിക്കും
………………………………
വരട്ടാറിനെ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ഇപ്പോള്‍ നടന്നു വരുന്ന ആദിപമ്പ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ജനകീയ വിഭവസമാഹരണത്തിലൂടെ പൂര്‍ത്തീകരിക്കാന്‍ ജലവിഭവ മന്ത്രി മാത്യു ടി. തോമസിന്റെ അധ്യക്ഷതയില്‍ ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്കിന്റെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്തു ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ആദിപമ്പയുടെ ആരംഭ സ്ഥലമായ വഞ്ചിപ്പോട്ടില്‍ കടവില്‍ താല്‍ക്കാലിക നടപ്പുപാലം നിര്‍മ്മിച്ച് നിലവിലുള്ള ചപ്പാത്ത് പൊളിക്കുവാന്‍ ഇറിഗേഷന്‍ വകുപ്പിനെ ചുമതലപ്പെടുത്തി. ആദിപമ്പ, വരട്ടാര്‍ പുനരുദ്ധാരണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കേണ്ട പാലങ്ങളും മറ്റു നിര്‍മ്മിതികളും പുതിയ സാമ്പത്തികവര്‍ഷത്തെ പദ്ധതിയില്‍പ്പെടുത്തി പൂര്‍ത്തീകരിക്കും.
വരട്ടാറിന്റെ മുഖം തുറക്കുന്നതിനും കാടും പടലങ്ങളും തടസങ്ങളും മാറ്റി നീരൊഴുക്ക് സുഗമമാക്കുന്നതിനും അധിക വിഭവസമാഹരണം ആവശ്യമെങ്കില്‍ ഇരവിപേരൂര്‍ പഞ്ചായത്ത് ഒരു പദ്ധതിയായി നടപ്പാക്കും. ആദിപമ്പയുടെ മുഖം തുറക്കുന്നതിനും തടസങ്ങള്‍ നീക്കുന്നതിനും അധിക വിഭവം ആവശ്യമായി വന്നാല്‍ കോയിപ്പുറം പഞ്ചായത്തിന് ഒരു പദ്ധതിയായി നടപ്പിലാക്കാം. നടന്നു വരുന്ന പ്രാഥമിക പരിസ്ഥിതി ആഘാതപഠനം ജൂലൈ 31 നകം പൂര്‍ത്തീകരിക്കുകയും ആദിപമ്പ, വരട്ടാര്‍ തദ്ദേശഭരണ സമിതികളില്‍ ചര്‍ച്ചയ്ക്ക് വയ്ക്കുകയും ചെയ്യും.
കോയിപ്പുറം ഇരവിപേരൂര്‍, കുറ്റൂര്‍ വില്ലേജുകളില്‍ ആദിപമ്പ, വരട്ടാര്‍ നദി അതിര് അടയാളപ്പെടുത്തിയിട്ടുള്ള അതിരു കല്ല് പരിശോധിച്ച് സ്ഥിരമായി നില്‍ക്കുന്ന തരത്തില്‍ സ്ഥാപിക്കും. ചെങ്ങന്നൂര്‍, തിരുവന്‍വണ്ടൂര്‍ വില്ലേജുകളില്‍ ആദിപമ്പ, വരട്ടാര്‍ നദി അതിര് നിശ്ചയിക്കുന്നതിന് ഉടന്‍ സര്‍വ്വേ ടീമിനെ നിശ്ചയിച്ച് ജൂലൈ 31 നകം സര്‍വ്വേ പൂര്‍ത്തീകരിച്ച് അതിര് കല്ല് സ്ഥാപിക്കും. സര്‍വേ പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ ആദിപമ്പ, വരട്ടാര്‍ നദീതീര ഗ്രാമസഭ, വാര്‍ഡ്‌സഭ നടത്തി അഭിപ്രായ സമന്വയത്തിലൂടെ നദീതീരം വീണ്ടെടുക്കുന്ന പ്രക്രിയ ജനകീയമായി നിര്‍വഹിക്കും.
ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് തയാറാക്കിയിട്ടുള്ള വരട്ടാര്‍ പുനരുദ്ധാരണ പദ്ധതിരേഖ എന്‍വയോണ്‍മെന്റല്‍ ക്ലിയറന്‍സ് ലഭ്യമാക്കി നടപ്പാക്കും. ആദിപമ്പ, വരട്ടാര്‍ നദീതടത്തിലെ നീര്‍ത്തട മാസ്റ്റര്‍പ്ലാന്‍ തയാറാക്കുന്നതിന് സോയില്‍ കണ്‍സര്‍വേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ ചടയമംഗലത്ത് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ഷെഡ് ഡെവലപ്പ്‌മെന്റ് ആന്റ് മാനേജ്‌മെന്റ്, കേരള വഴി പരിശീലനം നല്‍കുകയും തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നീര്‍ത്തട വികസന മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുകയും ചെയ്യും. മാസ്റ്റര്‍പ്ലാന്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതിയുമായി സമന്വയിപ്പിക്കും. കൂടുതല്‍ സാമ്പത്തിക ബാധ്യതയുള്ള പദ്ധതിയുണ്ടെങ്കില്‍ അത് പ്രത്യേകമായി പരിഗണിക്കും.
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ പ്രവേശനം
…………………………..
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ പതിനൊന്നാം ക്ലാസിലേക്കുള്ള പ്രവേശനം ആരംഭിച്ചു. സയന്‍സ് വിഭാഗത്തില്‍ കേന്ദ്രീയ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് 13 വരെ രജിസ്‌ട്രേഷന്‍ നടത്താം. അപേക്ഷാ ഫോറം സ്‌കൂളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ സ്‌കൂളില്‍ നിന്നോ സ്‌കൂള്‍ വെബ് സൈറ്റില്‍(www.kvchenneerkara.nic.in) നിന്നോ ലഭിക്കും. സീറ്റ് ഒഴിവുണ്ടെങ്കില്‍ മറ്റ് വിദ്യാര്‍ഥികള്‍ക്ക് 27 മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ (www.darpan.kvs.gov.in) നടത്താം. ഫോണ്‍: 0468-2256000.