Trending Now

കെ എസ് ആര്‍ ടി സി യില്‍ ബ​സ് ബോ​ഡി നി​ർ​മാ​ണം ന​ട​ക്കു​ന്നി​ല്ല:210 ജീവനക്കാരെ പിരിച്ചു വിട്ടു

ബസ്‌ ബോഡി നിര്‍മ്മാണം നടക്കാത്തതിനാല്‍ കെ .എസ് ആര്‍ ടി സി 210താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ടു. നാ​ല് റീ​ജ​ണ​ൽ വ​ർ​ക്ക് ഷോ​പ്പു​ക​ളി​ലാ​യി 210 പേ​രേ​യാ​ണ് പി​രി​ച്ചു​വി​ട്ട​ത്. ബസ്‌ ബോഡി നിര്‍മ്മാണം ഇപ്പോള്‍ നടക്കുന്നില്ല .കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് വകുപ്പ് .

ബ​സ് ബോ​ഡി നി​ർ​മാ​ണം ന​ട​ക്കാ​ത്ത​തി​നാ​ലാ​ണ് ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടു​ന്ന​തെ​ന്നാ​ണ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ വി​ശ​ദീ​ക​ര​ണം. കെഎസ്ആര്‍ടിസിയു​ടെ നാ​ല് റീ​ജ​ണ​ൽ വ​ർ​ക്ക്ഷോ​പ്പു​ക​ളി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ടു​കൊ​ണ്ടു​ള്ളു ഉ​ത്ത​ര​വ് ഇന്നാണ് ജീവനക്കാരുടെ കയ്യില്‍ കിട്ടിയത് . മാ​വേ​ലി​ക്ക​ര റീ​ജ​ണ​ൽ വ​ർ​ക്ക്ഷോ​പ്പി​ൽ 65 പേ​രെ​യും ആലു​വ​യി​ൽ 55 പേ​രെ​യും എ​ട​പ്പാ​ളി​ൽ 55 പേ​രെ​യും കോ​ഴി​ക്കോ​ട്ട് 35 താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രേ​യും പി​രി​ച്ചു​വി​ട്ടു. രാ​വി​ലെ ജോ​ലി​ക്കെ​ത്തി​യ ജീ​വ​ന​ക്കാ​രോ​ടെ ഉ​ച്ച​യ്ക്ക് ശേ​ഷം ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കേ​ണ്ട​യെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.യാതൊരു കാരണം കാണിക്കല്‍ നോട്ടിസ്സും ഇവര്‍ക്ക് നല്‍കിയില്ല .താല്‍കാലിക ജീവനക്കാരെ പിരിച്ചു വിടാന്‍ അധികാരികള്‍ക്ക് അധികാരം ഉണ്ട് .എന്നാല്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കണം എന്നാണ് നിയമം എങ്കിലും ഈ നിയമം പാലിക്കാന്‍ ആന വണ്ടിയുടെ മുതലാളിക്ക് കഴിഞ്ഞില്ല .ബസ്സ്‌ ബോഡി നിര്‍മ്മാണം നടക്കുന്നില്ല എന്നൊരു കാരണം അല്ല .പിരിച്ചു വിട്ട താല്‍കാലിക ജീവനക്കാര്‍ സമരത്തിന്‌ ഒരുങ്ങുന്നു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു