പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച കേരളനിയമസഭാ സമിതി 2017 ജൂണ്‍ 15ന് രാവിലെ 11ന് എറണാകുളം കളക്ടറേറ്റ് സമ്മേളന ഹാളില്‍ യോഗം ചേരും. പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളെ സംബന്ധിച്ച് പ്രവാസി മലയാളി സംഘടനകളുടെ പ്രതിനിധികളും വ്യക്തികളുമായും ചര്‍ച്ച നടത്തുന്നതും പ്രവാസി കേരളീയ കാര്യ വകുപ്പ്, കേരള പ്രവാസി കേരളീയ ക്ഷേമബോര്‍ഡ്, ഇതര ഏജന്‍സികള്‍ എന്നിവ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്യുകയും ഇതു സംബന്ധിച്ച പരാതികളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുകയും ചെയ്യും. പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ പ്രതിനിധികള്‍ക്കും വ്യക്തികള്‍ക്കും പ്രസ്തുത യോഗത്തിലെത്തി പരാതികള്‍/നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം
Related posts
-
അർധവാർഷിക (ക്രിസ്മസ്) പരീക്ഷക്ക് ഇന്ന് തുടക്കം
സംസ്ഥാനത്തെ സ്കൂളുകളിൽ അർധവാർഷിക (ക്രിസ്മസ്) പരീക്ഷക്ക് ഇന്ന് തുടക്കം. എൽപി വിഭാഗം പരീക്ഷകൾ 17നാണ് ആരംഭിക്കുക. ഒന്നു മുതൽ പത്ത്... -
വന്ദേ ഭാരത് ട്രെയിനുകളിൽ പ്രാദേശിക ഭക്ഷണവിഭവങ്ങൾ വിളമ്പും; ക്രമേണ എല്ലാ ട്രെയിനുകളിലും നടപ്പാക്കും
കേന്ദ്ര റെയിൽവേ, വാർത്താവിതരണ പ്രക്ഷേപണം, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ്റെയിൽ ഭവനിൽ ഉദ്യോഗസ്ഥതല അവലോകന യോഗത്തിൽ പങ്കെടുത്തു.... -
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് യു ഡി എഫിന് : 12 ഡിവിഷനില്‍ വിജയിച്ചു
പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനില്‍ 12 ലും യു ഡി എഫ് വിജയിച്ചു .ഭരണം യു ഡി എഫില്‍...
