Trending Now

പമ്പയില്‍ ബി ജെ പി കെ എസ് ആര്‍ ടി സി ബസ്സ്‌ തടഞ്ഞു

 

കോന്നി വാര്‍ത്ത ഡോട്ട് കോം ; ശബരിമല തീര്‍ഥാടകരോടുള്ള അവഗണനയ്ക്കുംകെ എസ് ആര്‍ ടിസിയില്‍ തീര്‍ഥാടകരെ കുത്തിനിറച്ച്‌ പോകുന്നതിനു എതിരെയും കുത്തനെ ഉള്ള നിരക്ക് വർദ്ധനവിന് എതിരെയും പമ്പയിൽ ബിജെപി റാന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് തടഞ്ഞ് പ്രതിഷേധിച്ചു.

ജില്ലാ അധ്യക്ഷന്‍ സൂരജ് വെന്മേലില്‍ ഉദ്ഘാടനം ചെയ്തു . ബിജെപി മണ്ഡലം പ്രസിഡന്റ് സന്തോഷ് വടശ്ശേരിക്കര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, ജില്ലാ സെക്രട്ടറി അഡ്വ.ഷൈൻ ജി കുറുപ്പ്, ST മോർച്ച ജില്ലാ പ്രസിഡന്റ് സജൻ അട്ടത്തോട്,യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് നായർ, കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി പ്രതീഷ്,ജനപ്രതിനിധികളായ ശ്യാം,മന്ദിരം രവീന്ദ്രൻ, വിനോദ് എ എസ് എന്നവർ സംസാരിച്ചു.

error: Content is protected !!