Trending Now

മരക്കാര്‍ അറബികടലിന്‍റെ സിംഹം : കോന്നി എസ് സിനിമാസ്സില്‍ നാളെ രാവിലെ 6.30 നു ഫാന്‍സ്‌ പ്രദര്‍ശനം ആരംഭിക്കും

 

 

കോന്നി വാര്‍ത്ത ഡോട്ട് കോം : സിനിമാ ശാല റിലീസിന് മുന്നേ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയിലൂടെ നൂറു കോടി ക്ലബില്‍ കടന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബികടലിന്‍റെ സിംഹം നാളെ മുതല്‍ കോന്നി എസ് സിനിമാസ്സിലും പ്രദര്‍ശനം നടക്കും . നാളെ രാവിലെ 6.30 നു ഫാന്‍സ്‌ പ്രദര്‍ശനം ആരംഭിക്കും.

റിലീസിന് മുമ്പേ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് മരക്കാർ അറബിക്കടലിന്റെ സിംഹം. റിസർവേഷനിലൂടെ മാത്രമാണ് ചിത്രം100 കോടി ക്ലബിൽ എത്തിയത്. മരക്കാർ റിലീസ് പ്രഖ്യാപിച്ച അന്ന് മുതൽ തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു.

ചിത്രം ഡിസംബർ 2ന് ലോകവ്യാപകമായി റിലീസിനെത്തുന്നത്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം അഞ്ച് ഭാഷകളിലായി 4100 സ്ക്രീനുകളിൽ പ്രദർശനത്തിനെത്തും. ദിവസേന 16,000 ഷോകൾ ചിത്രത്തിനുണ്ട്. കേരളത്തിലെ 631 സ്ക്രീനുകളിൽ 626ലും മരക്കാർ പ്രദർശിപ്പിക്കുന്നുണ്ട്. നീണ്ട രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് മരക്കാർ തീയേറ്ററുകളിലെത്തുന്നത്.മലയാളത്തിലെ എക്കാലത്തെയും ഉയർന്ന ബജറ്റ് ചിത്രമായ മരക്കാറിന്റെ മുടക്കുമുതൽ 100 കോടിയാണ്.തീയേറ്റർ റിലീസിന് പിന്നാലെ ചിത്രം ഓടിടിയിലും പ്രദർശനത്തിനെത്തുമെന്ന് മോഹൻലാൽ വ്യക്തമാക്കിയിരുന്നു.

error: Content is protected !!