Trending Now

വിദ്യാര്‍ത്ഥിനികളുടെ മാറിടം വ്യക്തമാക്കുന്ന സ്കൂള്‍ യൂണിഫോം പിന്‍വലിക്കുക

 

കോട്ടയത്തെ പ്രമുഖ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ യൂണിഫോം ഇതാണ് എന്ന് പ്രമുഖ ഫോട്ടോഗ്രാഫര്‍ സകരിയ പൊന്‍കുന്നം തന്‍റെ ഫേസ് ബുക്ക്‌ പേജില്‍ ചൂണ്ടി കാണിക്കുന്നു .അരുവിത്തുറ സെന്റ്‌ അല്‍ഫോന്‍സ പബ്ലിക്‌ സ്കൂളി ന് എതിരെയാണ് ആരോപണം ഉയര്‍ന്നത് .വിദ്യാര്‍ത്ഥിനികളുടെ മാറിടം വ്യെക്തമാക്കുന്ന തരത്തില്‍ സ്കൂളില്‍ നിന്നും നല്‍കിയ യൂണിഫോമിനോട് ചേര്‍ന്ന ജാകെറ്റ് ആണ് വില്ലന്‍ ആയത്.ഇത്തരം സ്കൂള്‍ ഡ്രസ്സ്‌ ഉടന്‍ പിന്‍ വലിക്കണം എന്ന് എം .എസ് .എഫ് ആവശ്യപെട്ടു .സ്കൂള്‍ ഡ്രസ്സില്‍ അശ്ലീലം ഇല്ലെങ്കിലും ഈ വസ്ത്രത്തിന് മുകളില്‍ ജാക്കറ്റ് ഇട്ടാല്‍ പെണ്‍കുട്ടികളുടെ മാറിടം വ്യക്തമാകും .

സ്കൂൾ യൂണിഫോമുമായി ബന്ധപ്പെട്ട് വന്നിരിക്കുന്ന ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കണമെന്നും ആരോപണം ശരിയാണെങ്കിൽ യൂണിഫോം പിൻവലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു കൊണ്ട് എം എസ് എഫ് ഈരാറ്റുപേട്ട മുനിസിപ്പൽ പ്രസിഡന്റ് അൽഫാജ് ഖാൻ സ്കൂൾ പ്രിൻസിപ്പളിന് കത്ത് നൽകി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!