Trending Now

പത്തനംതിട്ട ജില്ലയില്‍ പൂര്‍ണമായും നാളെ വൈദ്യുതി മുടങ്ങും

Spread the love

 

ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഞായറാഴ്ച എട്ടുമുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും. ഇടപ്പോണ്‍ 220 കെ.വി. സബ്‌സ്റ്റേഷന്‍ പൂര്‍ണമായി സ്വിച്ച്ഓഫ് ചെയ്ത് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാലാണിതെന്ന് ട്രാന്‍സ്മിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ എം.അനില്‍ അറിയിച്ചു. പത്തനംതിട്ട ജില്ല പൂര്‍ണമായും ആലപ്പുഴ ജില്ലയുടെ തെക്കന്‍ഭാഗങ്ങളിലും കൊല്ലം ജില്ലയുടെ വടക്കന്‍ഭാഗങ്ങളിലുമാണ് വൈദ്യുതി നിലയ്ക്കുന്നത്. പത്തനംതിട്ട കക്കാട്, മണിയാര്‍, കരിക്കയം, ഉള്ളുങ്കല്‍, പെരിനാട് ജലവൈദ്യുതി പെരിനാട് ജലവൈദ്യുതി പദ്ധതികളില്‍ വൈദ്യുതി ഉത്പാദനവും നിലയ്ക്കും. .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!