Trending Now

കോവിഡ് പ്രതിരോധത്തിന് ജീവനക്കാരെ ആവശ്യമുണ്ട്

konnivartha.com : കോവിഡ് പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ കണ്‍ട്രോള്‍ റൂമിലേക്കും റീജിയണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബിലേക്കും 2021 ഡിസംബര്‍ 31  വരെ ദിവസവേതനാടിസ്ഥാനത്തില്‍ വിവിധ തസ്തികകളില്‍ ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്.
മെഡിക്കല്‍ ഓഫീസര്‍(1 ഒഴിവ്): യോഗ്യത:  എംബിബിഎസ് വിത്ത് ടിസിഎംസി രജിസ്‌ട്രേഷന്‍: ഇന്റര്‍വ്യു നവംബര്‍ 18ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ. റിസര്‍ച്ച് ഓഫീസര്‍(2): യോഗ്യത: എംഎസ്‌സി മൊളെക്യുല ബയോളജി/എംഎസ്‌സി വൈറോളജി/എംഎസ്‌സി മെഡിക്കല്‍ മൈക്രോബയോളജി/എംഎസ്‌സി എംഎല്‍ടി മൈക്രോബയോളജി. ഇന്റര്‍വ്യു നവംബര്‍ 18ന് ഉച്ചകഴിഞ്ഞ് 2 മുതല്‍ 5 വരെ.  എപ്പിഡമോളജിസ്റ്റ്(2): യോഗ്യത:  Medical Graduate with Post Graduate Degree/Deploma in Preventive and Social Medicine/Public Health or Epidemology  (such as MD, MPH, DPH, MAE etc.) OR any Medical Graduate with 2 years experince in Public Health
OR M.Sc. in Life Science with 2 years MPH (Masters in Public Health) OR M.Sc.(Epidemiology) with 2 years experience in Public Health. ഇന്റര്‍വ്യു നവംബര്‍ 18ന് രാവിലെ 10 മുതല്‍ ഒന്ന് വരെ.  ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍(1): യോഗ്യത: രണ്ടുവര്‍ഷത്തെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമ. ഇന്റര്‍വ്യു നവംബര്‍ 19ന് രാവിലെ 10 മുതല്‍ ഒന്ന് വരെ. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍(13 ഒഴിവ്):യോഗ്യത: ഏതെങ്കിലും ഡിഗ്രിക്ക് ഒപ്പം ഡിസിഎയും ഒരു വര്‍ഷത്തെ പരിചയവും: ഇന്റര്‍വ്യു നവംബര്‍ 19ന് ഉച്ചയ്ക്ക് 2 മുതല്‍ 5 വരെ. ക്ലീനിങ് സ്റ്റാഫ്(2): യോഗ്യത: എഴാം ക്ലാസ് പാസ്. 40 വയസില്‍ താഴെ. ഇന്റര്‍വ്യു നവംബര്‍ 19ന് 10 മുതല്‍ 5 വരെ. ലാബ് ടെക്‌നീഷ്യന്‍(9 ഒഴിവ്). യോഗ്യത: +2 in science/B.Sc. MLT in any university from Kerala or DMLT approved DME. Paramedical council of Kerala registration. ഇന്റര്‍വ്യു നവംബര്‍ 20ന് 10 മുതല്‍ 1 വരെ. ലാബ് അസിസ്റ്റന്റ് (4 ഒഴിവ്):- യോഗ്യത: പ്ലസ് ടു,എംഎല്‍ടി. ഇന്റര്‍വ്യു നവംബര്‍ 20ന് ഉച്ചയ്ക്ക് 2 മുതല്‍ 5 വരെ.
താല്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിപ്പിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അതാത് ഇന്റര്‍വ്യൂ തീയതിയില്‍ കൃത്യസമയത്ത്  എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. കോവിഡ് ബ്രിഗേഡില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. കുടുതല്‍ വിവരങ്ങള്‍ക്ക്: 0468 2228220
error: Content is protected !!