കോന്നി വാര്‍ത്ത ഡോട്ട് കോം : 5 മണിക്കൂര്‍ പെയ്യാതിരുന്ന മഴ ഇപ്പോള്‍ വീണ്ടും സജീവമായി . കോന്നിയിലും അച്ചന്‍ കോവില്‍ മേഖലയിലും അതി ശക്തമായ മഴ പെയ്യുന്നു . പത്തനംതിട്ട ജില്ലയില്‍ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു .
രാവിലെ മുതല്‍ തുടര്‍ച്ചയായി 8 മണിക്കൂര്‍ തോരാ മഴ പെയ്തതോടെ പല ഭാഗത്തും വെള്ളപ്പൊക്കം ഉണ്ടായി . നേരിയ ആശ്വാസമായി വൈകീട്ട് 5 മണിക്കൂര്‍ നേരം മഴ പെയ്തില്ല . ചില സ്ഥലങ്ങളില്‍ നിന്നും വെള്ളം ഇറങ്ങി . കോന്നിയുടെ താഴെ ഉള്ള ചിറ്റൂര്‍ മുതല്‍ കുമ്പഴ പന്തളം ഭാഗങ്ങളില്‍ വെള്ളം കയറിതുടങ്ങി .
അച്ചന്‍ കോവില്‍ നദിയുടെ വൃഷ്ടി പ്രദേശത്ത് വീണ്ടും മഴ മേഘം അടിഞ്ഞു കൂടി അതി ശക്തമായ മഴ പെയ്യുന്നു . കോന്നി അരുവാപ്പുലം കല്ലേലി കൊക്കാത്തോട് മേഖലയില്‍ രാത്രി 11 മണി മുതല്‍ ശക്തമായ മഴ പെയ്യുന്നു .
ഈ മഴ വെള്ളം കൂടി തോട്ടില്‍ എത്തുന്നതോടെ വെള്ളം ഇറങ്ങിയ സ്ഥലങ്ങളില്‍ വീണ്ടും വെള്ളം കൂടും എന്ന ആശങ്കയിലാണ് പ്രദേശ വാസികള്‍ .
കോന്നി എലിയറക്കല്‍ ,മാരൂര്‍ പാലം റോഡില്‍ അരയറ്റം വെള്ളം നിറഞ്ഞിരുന്നു . മിക്ക കടകളിലും വെള്ളം കയറി . ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായി . കിഴക്കന്‍ മല നിരകളില്‍ വീണ്ടും മഴ പെയ്യുന്നു . കോന്നിയിലെ പല വീടുകളും വെള്ളത്തിന് അടിയിലാണ്