Trending Now

കോന്നി മുറിഞ്ഞകൽ മേഖലയില്‍ പാറമടയും ക്രഷർയൂണിറ്റും അനുവദിക്കരുത് : വിജിൽ ഇന്ത്യ മൂവ്മെന്‍റ്

കോന്നി മുറിഞ്ഞകൽ മേഖലയില്‍ പാറമടയും
ക്രഷർയൂണിറ്റും അനുവദിക്കരുത് : വിജിൽ ഇന്ത്യ മൂവ്മെന്‍റ്

കോന്നി വാര്‍ത്ത ഡോട്ട് കോം : മഴ പെയ്താൽ മലയിടിച്ചിലും, വെള്ളമൊഴുക്കും ശക്തമാകുന്ന മുറിഞ്ഞകൽ കല്ലുവിള പ്രദേശത്ത് പുതിയ പാറമടയും ക്രഷർയൂണിറ്റും അനുവദിക്കരുതെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ വിജിൽ ഇന്ത്യ മൂവ്മെന്റ് ജില്ലാ ഘടകം ആവശ്യപ്പെട്ടു.

പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുന്ന കല്ലുവിളപ്രദേശം സംരക്ഷിച്ചു നിലനിർത്തുന്നതിന് കോന്നി എം.എൽ.എ മുന്നോട്ടു വരണമെന്ന് സംഘടന ആവശ്യപ്പെട്ടു.

പാറമടയും ക്രഷറും തുടങ്ങുന്നതിന് അപക്ഷ നൽകി കാത്തിരിക്കുന്ന മുതലാളി രണ്ട് തവണ പാറമടക്കെതിരെ പ്രക്ഷോഭത്തിനായി മുറിഞ്ഞകൽ പ്രദേശത്ത് സമരസമിതി ഉണ്ടാക്കി ജനങ്ങളെ കബളിപ്പിച്ച് പലതട്ടിലാക്കിയിരിക്കുകയാണ്. ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതാക്കൾക്കും സ്പോൺസർഷിപ്പ് പരിപാടിയിലൂടെ പണവും ,മറ്റ് സമ്മാനങ്ങളും നൽകി മുതലാളി എല്ലാവരേയും തന്റെ   പക്ഷത്താക്കിയിരിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.

മനുഷ്യനും പരിസ്ഥിതിക്കും നാശമുണ്ടാക്കുന്ന ഇയാളുടെ ചെയ്തികൾക്കെതിരെ ജനങ്ങൾ ഒന്നിക്കണമെന്ന് ജില്ലാ കൺവീനർ സലില്‍ വയലാത്തല ആവശ്യപ്പെട്ടു