മിനി ജോബ് ഫെയര്‍ നവംബര്‍ 17 ന്
konnivartha.com : കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രമുഖ മാളിലേക്ക് 600-ല്‍ പരം വിവിധ ഒഴിവുകളിലേക്കായി ജോബ് ഫെയര്‍ സംഘടിപ്പിക്കും. നവംബര്‍ 17 ന് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പള്ളിമുക്ക്, വടക്കേവിള (കൊല്ലം ജില്ല) യൂനുസ് കോളേജ് ഓഫ് എഞ്ചിനീയിംഗിലാണ് ജോബ് ഫെയര്‍ നടത്തുന്നത്.
ഒഴിവുകള്‍: 1. സെയില്‍സ് സ്റ്റാഫ്(300 ഒഴിവുകള്‍), 2. കാഷ്യര്‍(80 ഒഴിവുകള്‍),
3. സെക്യൂരിറ്റി(50 ഒഴിവുകള്‍), 3. ബൂച്ചര്‍, ഫിഷ് മോണ്കെര്‍, സ്നാക്ക് മേക്കര്‍, കമ്മീസ്, സ്വീറ്റ് മേക്കര്‍, ബ്രോസ്റ്റ് മേക്കര്‍, ഷവര്‍മ മേക്കര്‍, പാസ്റ്ററി കമ്മി, കോണ്‍ഫെക്ഷനര്‍, ഖുബൂസ് മേക്കര്‍, അറബിക് സ്വീറ്റ് മേക്കര്‍. തണ്ടൂര്‍/ചൈനീസ് കുക്ക്(70 ഒഴിവുകള്‍), 4. ഹെല്‍പേഴ്സ്/പിക്കേഴ്സ്(50 ഒഴിവുകള്‍), 5. റൈഡ് ഓപ്പറേറ്റര്‍(60 ഒഴിവുകള്‍). ശമ്പളം കൂടാതെ താമസവും ഭക്ഷണവും സൗജന്യമായിരിക്കും. എസ്.എസ്.എല്‍.സി/പ്ലസ് ടു/ഐ.ടി.ഐ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 16 ന് മുമ്പായി http://forms.gle/ 2kPLTFfDbY4GNsAp7 എന്ന ഗൂഗിള്‍ രജിസ്ട്രേഷന്‍ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്ത് ജോബ് ഫെയറില്‍ പങ്കെടുക്കണം. ഫോണ്‍ -9995794641, 8714835683.