കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റിന്റെ (സി.എഫ്.ആര്‍.ഡി) ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ്.ടി.കെ)യില്‍ ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് ലക്ചററിനെ ആവശ്യമുണ്ട്.
യോഗ്യത:- ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം, നെറ്റ് അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഈ മാസം 12 ന് രാവിലെ 10 ന് കോന്നി സി.എഫ്ആര്‍.ഡി ആസ്ഥാനത്ത് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും തിരിച്ചറിയല്‍ രേഖയും കൊണ്ടുവരണം. ഫോണ്‍: 0468 2241144.