ഇ-ശ്രം പോര്‍ട്ടല്‍ ജില്ലാതല ഉദ്ഘാടനവും
കാര്‍ഡ് വിതരണവും
ജില്ലയില്‍ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡിന്റെ ജില്ലാതല രജിസ്ട്രേഷനും കാര്‍ഡ് വിതരണവും പത്തനംതിട്ട വൈ.എം.സി.എ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു.
ജില്ലയിലെ മുഴുവന്‍ തൊഴിലാളികളെയും ഇ-ശ്രം പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യിക്കുന്നതിന് തൊഴില്‍ വകുപ്പും തൊഴിലാളി യൂണിയനുകളും ക്ഷേമനിധി ഓഫീസറന്മാരും കൂട്ടായി പരിശ്രമിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലയില്‍ ആകെയുള്ള രണ്ടര ലക്ഷം വരുന്ന തൊഴിലാളികളില്‍ പതിനായിരത്തില്‍ താഴെ മാത്രമാണ് നിലവില്‍ രജിസ്ട്രേഷന്‍ എടുത്തിട്ടുള്ളത്. ബാക്കി വരുന്ന ഭൂരിപക്ഷം തൊഴിലാളികളെയും ഡിസംബര്‍ 31 ന് മുമ്പ് ഈ പദ്ധതിയില്‍ ചേര്‍ക്കുന്നതിന് ക്ഷേമനിധി ഓഫീസറന്മാരുടെയും തൊഴിലാളി യൂണിയനുകളുടെയും ഗ്രാമപഞ്ചായത്ത് വാര്‍ഡ്തല പ്രവര്‍ത്തനങ്ങളും ആവശ്യമാണെന്ന് ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ എസ്.സുരാജ് അഭിപ്രായപ്പെട്ടു.
എസ്.സുരാജ് അധ്യക്ഷത വഹിച്ചു. എം.എസ്.സുരേഷ് പദ്ധതി വിശദീകരിച്ച് സംസാരിച്ചു. തൊഴിലാളി യൂണിയന്‍ ജില്ലാ ഭാരവാഹികളായ മലയാലപ്പുഴ മോഹനന്‍, പി.കെ ഗോപി, എ.കെ ഗിരീഷ്, തോമസ് ജോസഫ്, ജി.കാര്‍ത്തികേയന്‍, ഷൈന്‍ ജോസ് എന്നിവര്‍ രജിസ്ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുവാന്‍ എല്ലാ പിന്തുണയും അറിയിച്ചു.
അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ സി.കെ.ജയചന്ദ്രന്‍, പ്ലാന്റേഷന്‍ ഇന്‍സ്പെക്ടര്‍ ആര്‍.ശശി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ടി.ആര്‍.ബിജുരാജ് സ്വാഗതവും സി.കെ അനില്‍കുമാര്‍ നന്ദിയും രേഖപ്പെടുത്തി. വിവിധ മേഖലകളിലെ തൊഴിലാളികള്‍ ക്യാമ്പിലെത്തി രജിസ്ട്രേഷന്‍ നടത്തുകയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റില്‍നിന്നും കാര്‍ഡ് ഏറ്റുവാങ്ങുകയും ചെയ്തു.