Trending Now

ഫാസിസ്റ്റ് ആക്രമണങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ ജനകീയ മുന്നേറ്റങ്ങൾ ഉണ്ടാവണം: എസ് നിസാർ

 

 

കോന്നി വാര്‍ത്ത ഡോട്ട് കോം : വംശീയ കലാപങ്ങൾ നടന്നു കൊണ്ടിരിക്കുന്ന ത്രിപുര ഉൾപ്പെടെ രാജ്യത്താകമാനം ഫാസിസ്റ്റ് ആക്രമണങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ ജനകീയ മുന്നേറ്റങ്ങൾ ഉണ്ടാവണമെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എസ് നിസാർ.

 

ത്രിപുരയിലെ മുസ്ലീങ്ങളെ രക്ഷിക്കുക, അക്രമം അവസാനിപ്പിക്കുക, കുറ്റവാളികളെ ശിക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തികൊണ്ട് വംശീയ കലാപങ്ങൾക്കെതിരെ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുനിസാര്‍ .

 

പൗരന്മാർക്ക് ഭരണഘടനാപരമായ പരിരക്ഷയും സംരക്ഷണവും നൽകാൻ സർക്കാരുകൾ പരാജയപ്പെടുമ്പോൾ ജനകീയ പ്രതിരോധമാണ് പരിഹാരം.

ദുർബല ജനവിഭാഗങ്ങൾ കാവിഭീകരതക്കിരയായി തെരുവിൽ പിടഞ്ഞ് വീഴുമ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വാചകക്കസർത്ത് നടത്തി നിർവൃതി അടയേണ്ടവരല്ല മതേതര രാഷ്ട്രീയ നേതാക്കൾ. ഇരകളെ ചേർത്ത് നിർത്തി ആത്മവിശ്വാസവും സംരക്ഷണവും നൽകുക എന്ന സമകാലിക ഇന്ത്യ ആവശ്യപ്പെടുന്ന രാഷ്ട്രീയ ദൗത്യം നിർവഹിക്കുന്നതിൽ മതേതര പുരോഗമന ചേരി എന്ന് അവകാശപ്പെടുന്നവർ പരാജയപ്പെട്ടിരിക്കുന്നു.

അത് കൊണ്ട് തന്നെ സാങ്കൽപ്പിക രക്ഷകനെ കാത്തു നിൽക്കാതെ സ്വയം പ്രതിരോധശേഷി ആർജിക്കാൻ ദുർബല ജനവിഭാഗങ്ങൾ തയ്യാറാവണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡൻ്റ് എസ് സജീവ് അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ സംഗമത്തിൽ പോപുലർ ഫ്രണ്ട് തിരുവനന്തപുരം സോണൽ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ് ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദ് സംസാരിച്ചു.

കുലശേഖരപതിയിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ജില്ലാ കമ്മിറ്റി അംഗങ്ങളായ എ ആർ ബുഹാരി, എച്ച് സബീർ, ഷാനവാസ് മുട്ടാർ, അനീഷ് പറക്കോട്, അബ്ദുൽ വാഹിദ്, അജ്മൽ കോന്നി നേതൃത്വം നൽകി.