പത്തനംതിട്ട ജില്ലയിലെ തൊഴില്‍ അവസരങ്ങള്‍ ( 23/10/2021 )
വടശ്ശേരിക്കര ഗ്രാമപഞ്ചായത്തില്‍ ഓവര്‍സീയര്‍ നിയമനം
konnivartha.com : വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വിഭാഗത്തിലെ ഓവര്‍സിയറുടെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മൂന്നു വര്‍ഷ പോളിടെക്നിക്ക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഡിപ്ലോമയും പ്രവര്‍ത്തിപരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രദേശവാസികള്‍ക്ക് മുന്‍ഗണന. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷകള്‍ ഈ മാസം 28 ന് വൈകിട്ട് അഞ്ചിനകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍- 04735-252029.
യോഗ പരിശീലനത്തിന് ട്രെയിനറിനെ ആവശ്യമുണ്ട്
konnivartha.com : പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ 2020-21 സാമ്പത്തിക വര്‍ഷത്തെ ബാലസഭ ജില്ലാതല കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ക്കായി ജില്ലയിലെ 8 ബ്ലോക്കുകളിലായി യോഗ പരിശീലനം നല്‍കുന്നതിന് ട്രെയിനറിനെ ആവശ്യമുണ്ട്. പരിശീലനം നടത്താന്‍ യോഗ്യതയുള്ളവര്‍ ഒക്ടോബര്‍ 27ന് മൂന്നിനകം അപേക്ഷ പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷനില്‍ എത്തിക്കണം. അപേക്ഷയില്‍ പരിശീലന ഫീസ് ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കണം. ഫോണ്‍ : 0468 2221807
സ്പോക്കണ് ഇംഗ്ലീഷ് പരിശീലനത്തിന് ട്രെയിനറിനെ ആവശ്യമുണ്ട്
konnivartha.com : പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ 2020-21 സാമ്പത്തിക വര്‍ഷത്തെ ബാലസഭ ജില്ലാതല കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ക്കായി ജില്ലയിലെ 8 ബ്ലോക്കുകളിലായി സ്പോക്കണ് ഇംഗ്ലീഷ് പരിശീലനം നല്‍കുന്നതിന് ട്രെയിനറിനെ ആവശ്യമുണ്ട്. പരിശീലനം നടത്താന്‍ യോഗ്യതയുള്ളവരുടെ അപേക്ഷ ഒക്ടോബര്‍ 27ന് ഉച്ചകഴിഞ്ഞ് മൂന്നിനകം പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷനില്‍ ലഭിക്കണം. അപേക്ഷയില്‍ പരിശീലന ഫീസ് ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കണം. ഫോണ്‍ : 0468 2221807
ഓര്‍ഫനേജ് കൗണ്‍സിലര്‍ കരാര്‍ നിയമനം
konnivartha.com : പത്തനംതിട്ട ജില്ലയിലെ അംഗീകൃത അനാഥാലയം/ വൃദ്ധ മന്ദിരം തുടങ്ങിയ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് കൗണ്‍സിലിംഗും അനുബന്ധ സേവനങ്ങളും നല്‍കുന്നതിനായി ഒരു വനിതാ കൗണ്‍സിലറുടെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് എം.എസ്.ഡബ്ല്യു (എം.എസ്.ഡബ്ല്യു മെഡിക്കല്‍ ആന്റ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കിന് മുന്‍ഗണന) യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
കൗണ്‍സിലിംഗ് മേഖലയില്‍ പ്രവര്‍ത്തി പരിചയം അഭികാമ്യം. കുറഞ്ഞ പ്രായം 25 വയസ്. പ്രതിമാസ ഹോണറേറിയം 14,000 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ അഞ്ചിന് വൈകുന്നേരം അഞ്ചുവരെ. അപേക്ഷ ഫോമിനും വിശദ വിവരങ്ങള്‍ക്കുമായി പത്തനംതിട്ട ജില്ല സാമൂഹ്യ നീതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ – 0468 2325168.
പിആര്‍ഡിയിലേക്ക് ഫോട്ടോഗ്രാഫര്‍ പാനല്‍; അപേക്ഷ ക്ഷണിച്ചു
konnivartha.com : പത്തനംതിട്ട ജില്ലയില്‍ സംസ്ഥാന-ജില്ലാതലത്തിലുള്ള ഔദ്യോഗിക പരിപാടികള്‍ നടക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ചുമതലയില്‍ വിപുലമായ ഫോട്ടോ കവറേജ് നല്‍കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയാറാക്കുന്നു.
ഡിജിറ്റല്‍ എസ്.എല്‍.ആര്./മിറര്‍ലെസ് കാമറകള്‍ ഉപയോഗിച്ച് ഹൈ റസല്യൂഷന്‍ ചിത്രങ്ങള്‍ എടുക്കാന്‍ കഴിവുള്ളവരായിരിക്കണം അപേക്ഷകരായ ഫോട്ടോഗ്രാഫര്‍മാര്‍. വൈഫൈ സംവിധാനമുള്ള കാമറകള്‍ കൈവശമുള്ളവര്‍ക്ക് മുന്‍ഗണന. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെട്ടായിരിക്കും കരാര്‍ ഫോട്ടോഗ്രാഫര്‍മാരുടെ പ്രവര്‍ത്തനം.
ഒരു ദിവസം ഫോട്ടോ കവറേജ് നടത്തുന്ന ആദ്യപരിപാടിക്ക് 700 രൂപയും തുടര്‍ന്ന് എടുക്കുന്ന പരിപാടികള്‍ക്ക് 500 രൂപ വീതവും പ്രതിഫലം നല്‍കും. ഫോട്ടോ കവറേജിനായി ഒരാള്‍ക്ക് ഒരു ദിവസം പരമാവധി 1,700 രൂപയാണ് പ്രതിഫലമായി നല്‍കുക. ഒരു പ്രോഗ്രാം സ്ഥലത്ത് വിവിധ പദ്ധതികളുടെ ഉദ്ഘാടന കവറേജ് നടത്തിയാലും ഒരു പരിപാടിയുടെ കവറേജിനുള്ള പ്രതിഫലമേ നല്‍കൂ.
കരാര്‍ ഒപ്പിടുന്ന തീയതി മുതല്‍ 2023 മാര്‍ച്ച് 31 വരെയായിരിക്കും ഫോട്ടോഗ്രാഫര്‍ പാനലിന്റെ കാലാവധി. യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ 2021 നവംബര്‍ അഞ്ചിന് വൈകുന്നേരം അഞ്ചു വരെ വകുപ്പിന്റെ കോട്ടയം മേഖലാ ഓഫീസില്‍ സ്വീകരിക്കും. മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ്, സിവില്‍ സ്റ്റേഷന്, കളക്ടറേറ്റ് പി.ഒ., കോട്ടയം – 686 002 എന്ന വിലാസത്തില്‍ തപാലിലോ നേരിട്ടോ അപേക്ഷയും അനുബന്ധരേഖകളും നല്‍കാം. ഇ-മെയിലില്‍ സ്വീകരിക്കില്ല.
പേര്, മേല്‍വിലാസം, വിദ്യാഭ്യാസയോഗ്യത, പ്രായം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, കൈവശമുള്ള ഫോട്ടോഗ്രാഫി ഉപകരണങ്ങളുടെ വിവരം, പ്രവൃത്തിപരിചയം എന്നിവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തിയാണ് അപേക്ഷ തയാറാക്കേണ്ടത്. ഐഡന്റിറ്റി തെളിയിക്കാനായി ഫോട്ടോ പതിച്ച ഏതെങ്കിലും ആധികാരികരേഖയുടെ പകര്‍പ്പ്, മുന്‍പ് എടുത്ത/പ്രസിദ്ധീകരിച്ച മൂന്ന് ഫോട്ടോകളുടെ പ്രിന്റ്/പ്രസിദ്ധീകരിച്ച പത്രത്തിന്റെ പകര്‍പ്പ് എന്നിവയും ഉള്ളടക്കം ചെയ്യണം. എല്ലാ രേഖകളും പേരും ഒപ്പും തീയതിയും ചേര്‍ത്ത് സ്വയം സാക്ഷ്യപ്പെടുത്തണം.
രേഖകളുടെ പരിശോധന, പ്രായോഗികപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുക. അഞ്ചു പേരെ പാനലില്‍ ഉള്‍പ്പെടുത്തും. ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ ഫോട്ടോഗ്രാഫറായി സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്കും പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്തിട്ടുള്ളവര്‍ക്കും മുന്‍ഗണന. വിശദവിവരത്തിന് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുമായോ പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായോ ബന്ധപ്പെടുക. ഫോണ്‍: 0481 2561030/04682 222657.