Trending Now

കോന്നി മെഡിക്കൽ കോളേജിൽ നാഷണൽ മെഡിക്കൽ കമ്മീഷൻ പരിശോധയ്ക്ക് എത്തും

കോന്നി മെഡിക്കൽ കോളേജിൽ നാഷണൽ മെഡിക്കൽ കമ്മീഷൻ പരിശോധയ്ക്ക് എത്തും :47 ഡോക്ടർമാരെ കൂടി നിയമിച്ചു

കോന്നി വാർത്ത ഡോട്ട് കോം :കോന്നി മെഡിക്കൽ കോളേജിൽ എം ബി ബി എസ് ഒന്നാം വർഷം ക്ലാസുകൾക്ക് അനുമതി നൽകുവാൻ ഉള്ള പരിശോധനയ്ക്ക് വേണ്ടി നാഷണൽ മെഡിക്കൽ കമ്മീഷൻ പരിശോധനയ്ക്ക് എത്തും. ഇതിനു മുന്നോടിയായി വിവിധ തസ്തികളിലേക്ക് 47 ഡോക്ടർമാരെ നിയമിച്ചു കൊണ്ട് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കി.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നുമാണ് കൂട്ടത്തോടെ ഡോക്ടർമാരെ കോന്നി മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറ്റിയത്. പത്തനംതിട്ട ജനറൽ ആശുപത്രിയുടെ പ്രവർത്തനം ഇതോടെ മുടങ്ങുന്ന സാഹചര്യം ഉണ്ട്. പകരം ഡോക്ടർമാരെ ഇവിടെ നിയമിച്ചില്ല.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേക്കു ഡോക്ടർമാരുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഡെപ്യൂട്ടെഷനിൽ കോന്നി മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറ്റിയത് എന്നാണ് ആരോപണം.
മെഡിക്കൽ കോളേജിൽ പഠിച്ചു പരിചയം ഇല്ലാത്ത ഡോക്ടർമാരെ കോന്നി മെഡിക്കൽ കോളേജിലെ ലക്ചറർ, അസി പ്രൊഫസർ തസ്തികയിൽ നിയമിച്ചാണ് ഉത്തരവ്. കുട്ടികളെ പഠിപ്പിച്ചു പരിചയം ഇല്ലാത്ത ഡോക്ടർമാരെ കോന്നി മെഡിക്കൽ കോളേജിൽ നിയമിച്ചു.

നാഷണൽ മെഡിക്കൽ കമ്മീഷൻ പരിശോധന നടത്തുമ്പോൾ വേണ്ടത്ര ഡോക്ടർമാർ, കിടക്ക, മറ്റ് സൗകര്യം നോക്കിയ ശേഷമാണ് എം ബി ബി എസ് ഒന്നാം വർഷം ക്ലാസുകൾക്ക് അനുമതി നൽകുന്നത്.

47 ഡോക്ടർമാരെ സ്ഥിരമായാണോ താൽക്കാലികമായാണോ കോന്നി മെഡിക്കൽ കോളേജിലേക്ക് അടിയന്തിരമായി സ്ഥലം മാറ്റിയത് എന്ന് ഉത്തരവിൽ പറയുന്നില്ല.

പരിശോധന കഴിഞ്ഞു നാഷണൽ മെഡിക്കൽ കമ്മീഷൻ മടങ്ങുമ്പോൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഈ ഡോക്ടർമാർക്ക് തിരികെ മാറ്റം കിട്ടുന്ന തരത്തിൽ നടപടികൾ ഉണ്ടായേക്കും എന്നാണ് ചില കേന്ദ്രങ്ങളിൽ നിന്നും അറിയുന്നത്.

error: Content is protected !!