Trending Now

സീതത്തോട് സഹകരണ ബാങ്ക് അഴിമതി: യു ഡി എഫ് സമരത്തിലേക്ക്

സീതത്തോട് സഹകരണ ബാങ്ക് അഴിമതി: യു ഡി എഫ് സമരത്തിലേക്ക്

 

കോന്നി വാര്‍ത്ത ഡോട്ട് കോം : സീതത്തോട് സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന അഴിമതിയെക്കുറിച്ചും സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചു അന്വേഷണം നടത്തണമെന്നും, അതിനു പിന്നിൽ പ്രവർത്തിച്ച കോന്നി എം എല്‍ എ ജനീഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുംയു ഡി എഫ് കോന്നി നിയോജക മണ്ഡലത്തിൽ ശക്തമായ സമരപരിപാടികൾ നടത്താൻ തീരുമാനിച്ചതായി യു ഡി എഫ് കോന്നി നിയോജക മണ്ഡലം ചെയർമാൻ എസ്സ്.സന്തോഷ് കുമാർ അറിയിച്ചു .ആദ്യ ഘട്ട സമരപരിപാടിയായി സെപ്തംബർ 30 ന് വാർഡ്തലത്തിൽ പ്രതിഷേധ സദസ് സംഘടിപ്പിക്കും.

ഇതുമായി ബന്ധപ്പെട്ട യോഗത്തില്‍ നിയോജക മണ്ഡലം ചെയർമാൻ എസ്സ്.സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു റോബിൻ പീറ്റർ, ജോസ്, അലി മുളന്തറ, സജി കൊട്ടക്കാട്, ഹരികുമാർ പൂതംങ്കര, .എസ് വി പ്രസന്നകുമാർ, സലീം.പി.ചാക്കോ, റോയിച്ചൻ എഴിക്കകത്ത്, രതീഷ് സീതത്തോട്, ജോയൽ മുക്കരണത്ത് കെ പി തോമസ്,റോജി ഏബ്രഹാം, ജി.ശ്രീകുമാർ എസ്സ് പി സജൻ, രാജൻ, അയൂബ്, ഐവാൻ വകയാർ, മോൻസി ഡാനിയൽ, ഷെമീർ ആങ്ങമൂഴി, അലൻ ജിയോമൈക്കിൾ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!