Trending Now

കോന്നിയിലെ ബ്ളോക്ക് കോവിഡ് ഡോമിസിലിയറി കെയര്‍ സെന്‍റര്‍ നിര്‍ത്തലാക്കുന്നു

കോന്നിയിലെ ബ്ളോക്ക് കോവിഡ് ഡോമിസിലിയറി കെയര്‍ സെന്‍റര്‍ നിര്‍ത്തലാക്കുന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയിലെ അതിഥി തൊഴിലാളികളായ കോവിഡ് രോഗികളെ പരിചരിക്കാന്‍ ബ്ളോക്ക് നേതൃത്വത്തില്‍കോന്നി ഗവ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ തുടങ്ങിയ ഡോമിസിലിയറി കെയര്‍ സെന്‍റര്‍ നിര്‍ത്തലാക്കുന്നു . കോവിഡ് രോഗികളായ അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി ബ്ളോക്ക് തുടങ്ങിയ ഡി സി സി യാണ് കോന്നി സ്കൂളിലെ കെട്ടിടത്തില്‍ നിന്നും മാറ്റുന്നത് ,

നിരവധി കോവിഡ് രോഗികള്‍ ഇവിടെ ചികില്‍സയില്‍ ഉണ്ട് . സെന്‍റര്‍ പ്രവര്‍ത്തനം മികച്ച നിലയില്‍ നടക്കുന്നതിന് ഇടയിലാണ് നിര്‍ത്തലാക്കുവാന്‍ പോകുന്നത് . അതിഥി തൊഴിലാളികളായ കോവിഡ് രോഗികളെ മാത്രമാണ് ഇവിടെ പ്രവേശിപ്പിക്കുന്നത് . കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്ന കോവിഡ് രോഗികളെ മറ്റ് സെന്‍ററിലേക്ക് മാറ്റിയിരുന്നു .കോന്നി സ്കൂളിലെ ഡി സി സിയില്‍ ഉള്ള അന്യ സംസ്ഥാന തൊഴിലാളിയായ ഒരു കോവിഡ് രോഗിയെ പഞ്ചായത്ത് ഡി സി സിയിലേക്ക് മാറ്റുവാന്‍ ആണ് നീക്കം . ഇതോടെ ഈ സെന്‍റര്‍ നിര്‍ത്തലാക്കുവാന്‍ നീക്കം ഉണ്ടെന്ന ആരോപണം ശെരിവെക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങി .

സ്കൂളില്‍ നിന്നും സെന്‍റര്‍ മാറ്റണം എന്നുള്ള നിവേദനം പഞ്ചായത്തിന് ലഭിച്ചിരുന്നു . പുതിയ സെന്‍റര്‍ കണ്ടെത്തുവാന്‍ നടപടികള്‍ സ്വീകരിച്ചു . പഞ്ചായത്തിന്‍റെ ഡി സി സി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു . ബ്ളോക്ക് തുടങ്ങിയ ഡി സി സിയ്ക്കു അനുയോജ്യമായ സെന്‍റര്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല . കോന്നിയിലെ മുഴുവന്‍ ഡി സി സിയും നിര്‍ത്തലാക്കി കോന്നി മെഡിക്കല്‍ കോളേജിലേക്ക് രോഗികളെ മാറ്റണം എന്നാണ് ആവശ്യം . കോന്നി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികളെ കിടത്തി ചികില്‍സിക്കാന്‍ ഉള്ള കേന്ദ്രമാക്കി മാറ്റണം എന്നാണ് ആവശ്യം ,