Trending Now

ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു

ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു

കേരളത്തിലെ പുതിയ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു. അന്തിമ പട്ടികയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് പ്രഖ്യാപനം.

തിരുവനന്തപുരം: പാലോട് രവി, കൊല്ലം: പി. രാജേന്ദ്ര പ്രസാദ്, പത്തനംതിട്ട: സതീഷ് കൊച്ചുപറമ്പില്‍, ആലപ്പുഴ: ബി. ബാബു പ്രസാദ്, കോട്ടയം: നാട്ടകം സുരേഷ്, ഇടുക്കി: സി.പി മാത്യു, എറണാകുളം: മുഹമ്മദ് ഷിയാസ്, തൃശൂര്‍: ജോസ് വള്ളൂര്‍, പാലക്കാട്: എ. തങ്കപ്പന്‍, മലപ്പുറം: വി.എസ്.ജോയ്, കോഴിക്കോട്: അഡ്വ. കെ. പ്രവീണ്‍കുമാര്‍, വയനാട്: എന്‍.ഡി. അപ്പച്ചന്‍, കണ്ണൂര്‍: മാര്‍ട്ടിന്‍ ജോര്‍ജ്, കാസര്‍കോട്: പി.കെ. ഫൈസല്‍ എന്നിങ്ങനെയാണ് പുതിയ ഡിസിസി അധ്യക്ഷന്മാര്‍.

കെ. ശിവദാസൻ നായരെയും കെ.പി. അനിൽകുമാറിനെയും സസ്പെന്റ് ചെയ്തു

ഡി.സി.സി. അധ്യക്ഷ പട്ടിക പുറത്തുവന്നതിന് പിന്നാലെ കോൺ​ഗ്രസിൽ നേതാക്കൾക്ക് നേരെ അച്ചടക്ക നടപടി. കോൺ​ഗ്രസ് ഡി.സി.സി. പുന:സംഘടനയുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം നടത്തിയ 2 പേർക്ക് സസ്‌പെൻഷൻ. പാർട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുൻ എം.എൽ.എ. കെ. ശിവദാസൻ നായരെയും മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.പി. അനിൽ കുമാറിനെയുമാണ് പാർട്ടിയിൽ നിന്ന് താത്കാലികമായി സസ്‌പെൻഡ് ചെയ്തത്. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനാണ് ഇക്കാര്യം അറിയിച്ചത്.

error: Content is protected !!