കോവിഡ് പ്രതിരോധം; താലൂക്ക് തലത്തില്‍ സ്പെഷ്യല്‍ ടീമിനെ നിയോഗിച്ചു

Spread the love

കോവിഡ് പ്രതിരോധം; കോന്നി താലൂക്ക് തലത്തില്‍ സ്പെഷ്യല്‍ ടീമിനെ നിയോഗിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ റാപ്പിഡ് റസ്പ്പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ജില്ലയില്‍ താലൂക്ക് തലത്തില്‍ സ്പെഷ്യല്‍ ടീമിനെ നിയോഗിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി.

അടൂര്‍, തിരുവല്ല, കോന്നി, റാന്നി, മല്ലപ്പള്ളി, കോഴഞ്ചേരി എന്നീ താലൂക്കുകളിലായി റവന്യൂ ഡിവിഷണല്‍ ഓഫീസര്‍, ഡെപ്യൂട്ടി കളക്ടര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ച് അംഗ ടീമാണ് ഇതിനായി പ്രവര്‍ത്തിക്കുക.

Related posts