Trending Now

കോന്നി മെഡിക്കല്‍ കോളേജിലേക്ക് കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ സര്‍വീസ് ആരംഭിക്കും

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കല്‍ കോളേജിലേക്ക് കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ സര്‍വീസ് ആരംഭിക്കും .കെ.എസ്.ആർ.ടി.സി കോന്നി ഡിപ്പോയിൽ നിന്നും 20 മിനിറ്റ് ഇടവേളകളിൽ മെഡിക്കൽ കോളേജിലേക്ക് ചെയിൻ സർവ്വീസ് ആരംഭിക്കാനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജില്‍ നടന്ന വകുപ്പ് മേധാവികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ തീരുമാനിച്ചു . ജില്ലയിലെ എല്ലാ ഗ്രാമീണ മേഖലയേയും ബന്ധപ്പെടുത്തി കെ.എസ്.ആർ.ടി.സി സർവ്വീസ് ആരംഭിക്കണമെന്ന് യോഗത്തിൽ മന്ത്രി നിർദ്ദേശിച്ചു. അഡ്വ.കെ.യു. ജനീഷ് കുമാറിന്റെ എം.എല്‍.എ. ഫണ്ടില്‍ നിന്നും കോളേജ് ബസ് നല്‍കുവാനും തീരുമാനിച്ചു.

 

മെഡിക്കൽ കോളേജ് റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കാനും യോഗത്തിൽ തീരുമാനമായി.മുരിങ്ങമംഗലം- വട്ടമൺ- പയ്യനാമൺ 4.6 കിലോമീറ്റർ റോഡ് വികസിപ്പിക്കും.225 ആളുകളുടെ വസ്തുവാണ് ആകെ ഏറ്റെടുക്കേണ്ടത്.ഇതിൽ തർക്കമുള്ള 6 പേരുടെ വസ്തു ലാൻ്റ് അക്വസിഷൻ നടപടി നടത്തി ഏറ്റെടുക്കും.197 വസ്തുവിൻ്റെ ഫയൽ ഗവൺമെൻ്റ് പ്ലീഡർക്ക് സമർപ്പിച്ചു. ഇതിൽ 144 എണ്ണത്തിന് ക്ലിയറൻസ് ലഭിച്ചു. ബാക്കിയുള്ളവയിൽ രേഖകൾ ഇനിയും സമർപ്പിക്കാനുള്ളത് ഒരാഴ്ചയ്ക്കുള്ളിൽ ഉടമകളുമായി ബന്ധപ്പെട്ട് വാങ്ങി നല്കാൻ പൊതുമരാമത്ത് നിരത്തു വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറെയും, ഐരവൺ വില്ലേജ് ഓഫീസറെയും യോഗം ചുമതലപ്പെടുത്തി.
മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം വിലയിരുത്തി വകുപ്പ് മേധാവികളുടേയും നിര്‍മ്മാണവും അനുബന്ധ സജ്ജീകരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടേയും യോഗങ്ങളാണ് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്നത്.

error: Content is protected !!