കോന്നി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് ഹര്‍ജി നല്‍കി

കോന്നി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് ഹര്‍ജി നല്‍കി

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയെ അട്ടിമറിക്കാൻ സിപിഎം ന് ഒപ്പം ചേർന്ന ഇളകൊള്ളൂർ ഡിവിഷൻ കോൺഗ്രസ് ജനപ്രതിനിധി ജിജി സജിയെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യതപ്പെടുത്തണം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് ഭാരവാഹികള്‍ ഹര്‍ജി നല്‍കി .

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജില്ലാ നേതൃത്വം നല്‍കിയ പാർട്ടി വിപ്പ് ലംഘിച്ച് കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എംവി അമ്പിളിക്ക് എതിരെ സിപിഎം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയതിനാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥി ആയി കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ജിജി സജിയെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത കല്പിക്കുന്നതിലേക്ക് ആണ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഹർജി നല്‍കിയത് . കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍റെ അനുമതിയോടെ ആണ് ഹര്‍ജി നല്‍കിയത് .

വൈസ് പ്രസിഡണ്ട് ദേവ കുമാറിന് എതിരെ ഉള്ള അവിശ്വാസ വോട്ടെടുപ്പിന് ബ്ളോക്ക് അംഗമായ വര്‍ഗീസ് ബേബി കത്ത് നല്‍കിയിട്ടുണ്ട് . അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുന്ന തീയതി ഈ മാസം പത്തിനാണ്  . ജിജി സജി സി പി എമ്മിന് ഒപ്പം ചേര്‍ന്നതോടെ ബ്ളോക്ക് ഭരണം യു ഡി എഫില്‍ നിന്നും എല്‍ ഡി എഫ് പിടിച്ചെടുത്തിരുന്നു . സി പി എമ്മിലെ തുളസീമണിയമ്മയാകും അടുത്ത പ്രസിഡന്‍റ് . ദേവകുമാറിന് എതിരെയുള്ള അവിശ്വാസം പാസായാല്‍ അരുവാപ്പുലം ബ്ളോക്ക് ഡിവിഷന്‍ അംഗം വര്‍ഗീസ് ബേബിയാകും വൈ പ്രസിഡന്‍റ് എന്നും അറിയുന്നു . ഭരണം കിട്ടി 6 മാസത്തിനു ഉള്ളില്‍ ആണ് അവിശ്വാസത്തിലൂടെ പ്രസിഡന്‍റ് അമ്പിളിയെ പുറത്താക്കുന്നത് . കോണ്‍ഗ്രസ്സില്‍ ഇത് ഏറെ ചര്‍ച്ചയ്ക്ക് ഇടനല്‍കി .തനിയ്ക്ക് വിപ്പ് ലഭിച്ചിട്ടില്ല എന്നു ജിജി സജി മുന്‍പ് പറഞ്ഞിരുന്നു . വീട്ടില്‍ ഇല്ലാത്ത സമയത്ത് ആരോ വാതുക്കല്‍ കൊണ്ടുവന്നു വിപ്പ് പതിച്ചതായാണ് ജിജി സജി നേരത്തെ പറഞ്ഞത് .

error: Content is protected !!