Trending Now

പത്തനംതിട്ടയില്‍ ഇ-എഫ്എംഎസ് ഓപ്പറേറ്റര്‍ നിയമനം

പത്തനംതിട്ടയില്‍ ഇ-എഫ്എംഎസ് ഓപ്പറേറ്റര്‍ നിയമനം

കോന്നി വാര്‍ത്ത ഡോട്ട് കോം : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ജില്ലാമിഷനില്‍ ഇ-എഫ്എംഎസ് ഓപ്പറേറ്ററുടെ താല്ക്കാലിക ഒഴിവിലേക്ക് പരിഗണിക്കപ്പെടാന്‍ യോഗ്യരായ യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രവര്‍ത്തനം തൃപ്തികരമാണെങ്കില്‍ കരാര്‍ പുതുക്കി നല്‍കാന്‍ സാധ്യതയുണ്ട്.

 

യോഗ്യത ഒരു അംഗീകൃത സര്‍വകലാശാല ബിരുദവും അംഗീകൃത സ്ഥാപനത്തില്‍ നിന്നുളള പിജിഡിസിഎ ഡിപ്ലോമയുമാണ്. മലയാളം ടൈപ്പ്റൈറ്റിംഗില്‍ പരിജ്ഞാനവുമുണ്ടായിരിക്കണം.

നിശ്ചിത യോഗ്യതയുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ബയോഡാറ്റയുമായി ഈ മാസം 16 ന് മുമ്പ് ലഭിക്കത്തക്കവിധം ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം, സ്റ്റേഡിയം ജംഗ്ഷന്‍ പത്തനംതിട്ട എന്ന വിലാസത്തില്‍ അയക്കുക. ഫോണ്‍ : 0468 2962038

error: Content is protected !!