Trending Now

കോന്നി പഞ്ചായത്തിലെ മൂന്നുവാര്‍ഡ് പ്രദേശങ്ങളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍

കോന്നി പഞ്ചായത്തിലെ മൂന്നുവാര്‍ഡ് പ്രദേശങ്ങളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01 (അട്ടച്ചാക്കല്‍ ഹൈസ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ അംഗന്‍വാടി വരെയുള്ള പ്രദേശം), വാര്‍ഡ് 04 (കണ്ണന്‍മല, ബ്ലാവനാകുഴി, വാട്ടര്‍ടാങ്ക് ഉള്‍പ്പെടുന്ന പ്രദേശം), വാര്‍ഡ് 07 (കൊന്നപ്പാറ- അളിയന്‍മുക്ക്, അടുകാട് ഉള്‍പ്പെടുന്ന പ്രദേശം) , കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 18 (ഇടത്തിട്ട ജംഗ്ഷന്‍ മുതല്‍ കക്കത്താനം വരെ), വാര്‍ഡ് 11 (ഇരുത്വാക്കുന്ന്, പ്ലാവേലില്‍ പ്രദേശങ്ങള്‍) ദീര്‍ഘിപ്പിക്കുന്നു. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03 (പൂര്‍ണമായും), വാര്‍ഡ് 14 (ഇലവുംതിട്ട ഓമല്ലൂര്‍ റോഡില്‍ കൂനംകാലാ ജംഗ്ഷന്‍ മുതല്‍ വൈഎംസിഎ ജംഗ്ഷന്‍ വരെ റോഡിന് ഇരുവശവും കൂനംകാലാ, തൊഴുക്കോട്ട് കോളനി ഉള്‍പ്പെടെയുള്ള പ്രദേശം)

എന്നീ പ്രദേശങ്ങളില്‍ ജൂലൈ 25 മുതല്‍ 31 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ ജൂലൈ 31ന് അവസാനിക്കും

error: Content is protected !!