വിമുക്ത ഭടന്മാര്‍ക്ക് തൊഴില്‍ അവസരം
കോന്നി വാര്‍ത്ത ഡോട്ട് കോം : ഇസിഎച്ച്എസ് പോളിക്ലിനിക്കില്‍ വിമുക്ത ഭടന്മാര്‍ക്ക് പ്യൂണ്‍ (റാന്നി, പത്തനംതിട്ട, മാവേലിക്കര), ഡെന്റല്‍ ഹൈജീനിസ്റ്റ് (റാന്നി) റെജിമെന്റല്‍ എംപ്ലോയിയുടെ ഒഴിവുണ്ട്. പ്യൂണ്‍ തസ്തികയ്ക്ക് എക്‌സ് ഹവില്‍ദാര്‍ അല്ലെങ്കില്‍ അതില്‍ താഴെയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 2021 ജൂലൈ ഒന്നിന് 50 വയസ് കവിയരുത്.മെഡിക്കലി ഫിറ്റ് ആയിരിക്കണം. പോളിക്ലിനിക് സ്ഥിതി ചെയ്യുന്ന ജില്ലയില്‍ നിന്നും ഉള്ളവരായിരിക്കണം അപേക്ഷിക്കേണ്ടത്. konnivartha.com
അപേക്ഷ echsranni@gmail.com എന്ന ഇമെയിലിലോ ഇസിഎച്ച്എസ് പോളിക്ലിനിക്, ഹൗസ് നമ്പര്‍ 2/387, പഴവങ്ങാടി,റാന്നി-689673 എന്ന വിലാസത്തിലോ അയക്കാം.