Trending Now

പരിസ്ഥിതി ദിനത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വൃക്ഷതൈകൾ നട്ടു

ഒരു കോടി ഫലവൃക്ഷത്തൈ വിതരണ, പരിപാലന പദ്ധതി: ജില്ലയില്‍ മണ്ഡലതല ഉദ്ഘാടനങ്ങള്‍ നടത്തി

ആറന്മുള മണ്ഡലതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഒരു കോടി ഫലവൃക്ഷ തൈ വിതരണ പരിപാലനം 2021-22 പദ്ധതിയുടെ ഉദ്ഘാടനം പത്തനംതിട്ട ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും നടന്നു.
ആറന്മുള നിയോജക മണ്ഡലതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. നമ്മുടെ ആവാസ വ്യവസ്ഥയെ നമുക്ക് പുനസ്ഥാപിക്കാം എന്ന സന്ദേശവും മന്ത്രി കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ശ്രീ ഓമല്ലൂര്‍ ശങ്കരന്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ ഫലവൃക്ഷ തൈനട്ടു ഫലവൃക്ഷ തൈവിതരണോദ്ഘാടനം നടത്തി.
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി, വികസന സ്ഥിരം സമിതി അധ്യക്ഷ ആതിര ജയന്‍, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ അഭിലാഷ് വിശ്വനാഥ്, ആരോഗ്യവും വിദ്യഭ്യാസവും സ്ഥിരം സമിതി അധ്യക്ഷ സാലി പുന്നക്കാട്, മറ്റ് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അടൂര്‍ നിയോജക മണ്ഡലത്തില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ ഫല വൃക്ഷതൈ നട്ടു ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം .പി മണിയമ്മ, സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ റോഷന്‍ ജേക്കബ്, അഡ്വ.രാജീവ് കുമാര്‍, കുഞ്ഞന്നാമ്മ കുഞ്ഞ്, ആത്മ ഡെപ്യൂട്ടി പ്രോജക്റ്റ് ഡയറക്ടര്‍ വിനോജ് മാമ്മന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തിരുവല്ല നിയോജക മണ്ഡലത്തില്‍ മാത്യു ടി. തോമസ് എം.എല്‍.എ നെടുമ്പ്രം ഗവ.എല്‍.പി സ്‌കൂള്‍ അങ്കണത്തില്‍ ഫലവൃക്ഷ തെനട്ട് പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പ്രസന്ന കുമാരി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈലേഷ് മങ്ങാട്ട്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോന്നി നിയോജക മണ്ഡലത്തില്‍ അഡ്വ. ജനീഷ് കുമാര്‍ എം.എല്‍.എ പ്രമാടം കൃഷി ഭവന്‍ അങ്കണത്തില്‍ ഫല വൃക്ഷ തൈനട്ടു ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വിഅമ്പിളി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.നവനീത്, ബ്ലോക്ക് അംഗങ്ങളായ ശ്രീകല നായര്‍, ജിജി സജി, കെ.ആര്‍ പ്രമോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
റാന്നി നിയോജകമണ്ഡലത്തില്‍ അഡ്വ.പ്രമോദ് നാരായണന്‍ എം.എല്‍.എ തോട്ടമണ്ണിലെ കര്‍ഷകനായ ശശിധരന്റെ പുരയിടത്തില്‍ ഫലവൃക്ഷ തൈനട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. തോട്ടമണ്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാര്‍ളി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു സഞ്ജയന്‍, ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ്ജ് എബ്രഹാം, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നെല്‍, പച്ചക്കറി കൃഷി വ്യാപനത്തില്‍ കര്‍ഷകര്‍ നടത്തിയത് വലിയ ഇടപെടല്‍: മന്ത്രി വീണാ ജോര്‍ജ്

കോന്നി വാര്‍ത്ത : നെല്‍, പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതില്‍ വലിയ ഇടപെടലാണ് നമ്മുടെ കര്‍ഷകര്‍ നടത്തിയിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഒരു കോടി ഫലവൃക്ഷ തൈ വിതരണ പരിപാലന പദ്ധതിയുടെ ആറന്മുള നിയോജകമണ്ഡലതല ഉദ്ഘാടനം ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രകൃതിയുടെയും മനുഷ്യന്റെയും ആരോഗ്യപരമായ സഹവര്‍ത്തിത്വത്തിനു വേണ്ടിയുള്ള ഫലപ്രദമായ ഇടപെടല്‍ നടത്തി മുന്നോട്ടു പോകണമെന്നുള്ള പ്രതിജ്ഞ ഒന്നുകൂടി പുതുക്കുകയാണ് ഈ ലോക പരിസ്ഥിതി ദിനത്തില്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ ആറന്മുള നിയോജകമണ്ഡലത്തില്‍ എല്ലാവരും മികച്ച ഇടപെടലുകള്‍ നടത്തുകയും അതിന്റെ ഫലമായി കാര്‍ഷിക മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ എല്ലാവര്‍ക്കും കഴിയുകയുമുണ്ടായി. പരിസ്ഥിതി ദിനത്തില്‍ വിതരണം ചെയ്യുന്ന വൃക്ഷതൈകള്‍ വീണ്ടും കൂടുതല്‍ ഊര്‍ജത്തോടെ കൃഷി മുന്നോട്ടു കൊണ്ടു പോകാന്‍ എല്ലാവര്‍ക്കും പ്രേരണയാകട്ടെയെന്നും മന്ത്രി ആശംസിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ശ്രീ ഓമല്ലൂര്‍ ശങ്കരന്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ ഫലവൃക്ഷ തൈ നട്ടുകൊണ്ട് ഫലവൃക്ഷ തൈ വിതരണം ആരംഭിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അനിലാ മാത്യു, ഡെപ്യൂട്ടി ഡയറക്ടര്‍ എ.ഡി.ഷീല, വികസന സ്ഥിരം സമിതി അധ്യക്ഷ ആതിര ജയന്‍, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ അഭിലാഷ് വിശ്വനാഥ്, ആരോഗ്യവും വിദ്യാഭ്യാസവും സ്ഥിരം സമിതി അധ്യക്ഷ സാലി പുന്നക്കാട്, ബ്ലോക്ക് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

പരിസ്ഥിതി ദിനത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വൃക്ഷതൈകൾ നട്ടു

അരുവാപ്പുലം

കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന സഹകരണ വകുപ്പ് ഹരിതം സഹകരണം പദ്ധതിയുടെ കോന്നി താലൂക്ക്തല ഉദ്ഘാടനം അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് പരിസരത്ത് പുളിമരത്തിന്‍റെ തൈ നട്ട് കോന്നി എം എല്‍ എ അഡ്വ കെ യു .ജനീഷ് കുമാർ നിർവഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു.

അരുവാപ്പുലം ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷ രേഷ്മ മറിയം റോയി, ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ബിന്ദു .എസ്സ് , ഗ്രാമ പഞ്ചായത്തംഗം ജോജു വർഗ്ഗീസ്,പി വി ബിജു,മാത്യു വര്‍ഗീസ് ,  സഹകരണ അസിസ്റ്റന്റ് രജിസ്ടാർ ഓഫീസ് ഇൻസ്‌പെക്ടർ ബിജു. എ പി ,യൂണിറ്റ് ഇൻസ്‌പെക്ടർ ധന്യ.എസ്സ് ,രാജേഷ്. എസ്സ് , ബാങ്ക് മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല, എസ്സ് .ശിവകുമാർ എന്നിവർ സംസാരിച്ചു.

 

മൈലപ്ര

മൈലപ്രാ രാജീവ്ഗാന്ധി ചാരിറ്റബിൾ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതിദിനത്തിന്‍റെ ഭാഗമായുള്ള തണൽ പദ്ധതിയ്ക്ക് തുടക്കമായി.
യുവ സാഹിത്യക്കാരൻ വിനോദ് ഇളകൊള്ളൂർ പള്ളിപ്പടി ജംഗ്ഷനിൽ നെല്ലിമരംനട്ട് ഉദ്ഘാടനം ചെയ്തു.

ഫോറം ചെയർമാൻ ജ്യേഷ്യാ മാത്യു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സലിം പി. ചാക്കോ ,മാത്യു തോമസ് ,അജിൻ ഐപ്പ് ജോർജ്ജ്, ജോർജ്ജ് യോഹന്നാൻ ,ലിബുമാത്യു ,തോമസ്ഏബ്രഹാം,മഞ്ജു സന്തോഷ് , ജിജി മരുതിയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു

മഴത്തുരുത്ത്‌ പദ്ധതി

കോന്നി വാര്‍ത്ത ഡോട്ട് കോം :പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ബേഡ്സ് ക്ലബ് ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ, മഴത്തുരുത്ത് പദ്ധതിയുടെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം ലോകപരിസ്ഥിതി ദിന ത്തിൽ നടന്നു.
പത്തനംതിട്ട ജില്ലയിൽ മെഴുവേലി പഞ്ചായത്ത് പതിമൂന്നാം വാർഡിൽ ശ്രീജേഷ് ഇടയിരേത്ത് എന്ന പ്രകൃതിസ്നേഹിയുടെ ഉടമസ്ഥതയിലുള്ള ‘ഭൂമിത്രാവൻ’ ലാണ് ചടങ്ങുകൾ നടന്നത്.

അതിവേഗ കാർട്ടൂണിസ്റ്റും ഇക്കോ- ഫിലോസഫറും ജൈവ വൈവിധ്യ സംരക്ഷകനുമായ അഡ്വ: ജിതേഷ്ജി വൃക്ഷതൈ നട്ടു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ, സെക്രട്ടറി സേതു ഇന്ദീവരം, പഞ്ചായത്ത്‌ അസി: സെക്രട്ടറി സന്തോഷ്‌, ജനപ്രതിനിധികളായ ബി ഹരികുമാർ, ഷൈനിലാൽ, രജനി, അഡ്വ. മുരളീധരൻ ഉണ്ണിത്താൻ, യോഗാചാര്യൻ സജീവ് പഞ്ചകൈലാസി, ഔഷധസസ്യ ഗവേഷകൻ ശില സന്തോഷ്, ബേസ്ഡ് ക്ലബ് ഇന്റർനാഷണലിന്റെ സംസ്ഥാന കോഡിനേറ്റർ ഡോ. അഭിലാഷ് എന്നിവരടക്കമുള്ള പ്രമുഖർ തൈകൾ നട്ടു .
അന്താരാഷ്ട്ര ശ്രദ്ധ നേടിയ ചലച്ചിത്രസംവിധായകൻ ജയരാജ്‌ സ്ഥാപിച്ച പരിസ്ഥിതി കൂട്ടായ്മയാണ് ലോകമെമ്പാടും വേരുകളുള്ള ബേർഡ്സ്‌ ക്ലബ്‌ ഇന്റർനാഷണൽ.

കൂടല്‍ 

കോന്നി വാര്‍ത്ത ഡോട്ട് കോം : യുവമോർച്ച കൂടൽ പഞ്ചായത്ത്‌ കമ്മറ്റി നേതൃത്വത്തില്‍ പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈകൾ നട്ടു. ജനറൽ സെക്രട്ടറി ദീപുരാജ് അതിരുങ്കൽ, പ്രസിഡന്‍റ് ഷെറിൻകുമാർ ഇച്ചപ്പാറ. വിനിൽ ഇഞ്ചപ്പാറ., ആരോമൽ കൂടൽ, ജിത് എന്നിവർ പങ്കെടുത്തു.

 

അട്ടച്ചാക്കൽ

കോന്നി  വാര്‍ത്ത ഡോട്ട് കോം : പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച്അട്ടച്ചാക്കൽ
സെന്റ് തോമസ് മാർത്തോമ ചർച്ച് യുവജനസഖ്യം ആഭിമുഖ്യത്തിൽ വൃക്ഷത്തൈ നട്ടു . റവ ഫാ . ടി എസ് തോമസ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു . സെക്രട്ടറി അജു സാം ഫിലിപ്പ്, സീനിയർ സഖ്യം മെമ്പർ രാജേഷ് പേരങ്ങാട്ട് , സഖ്യം ഭാരവാഹികളായ ജെസ്റ്റിൻ ജോൺ, ജെസ്റ്റിൻ തോമസ് എന്നിവര്‍ സംസാരിച്ചു .

എൻ.സി.പി പത്തനംതിട്ട

കോന്നി വാര്‍ത്ത ഡോട്ട് കോം : എൻ.സി.പി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി, എൻ.സി.പി ജില്ലാ പ്രസിഡന്റ് കരിമ്പനാകുഴി ശശിധരൻ നായർ തണൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച് പരിസ്ഥിതിദിനാചരണം ഉത്ഘാടനം ചെയ്തു.

കോവിഡ് പ്രോട്ടോകോൾ പാലിച്ച് ജില്ലാ സെക്രട്ടറി ജേക്കബ് ഫിലിപ്പ്, സേവാദൾ പത്തനംതിട്ട ജില്ലാ ചെയർമാൻ അജേഷ് കോയിക്കൽ, ആറൻമുള ബ്ലോക്ക് പ്രസിഡന്റ് അഡ്വ. രാജു ഉളനാട്, കോന്നി ബ്ലോക്ക് പ്രസിഡന്റ് ഏ. കെ നാസർ, സുജിത്ത് സോമൻ, സോനു കിഴക്കുപുറം, ഹസ്സൻ ആനപ്പാറ, ചിറ്റാർ ആനന്ദൻ, എന്നിവർ സന്നിഹിതരായിരുന്നു.

ലോക പരിസ്ഥിതി ദിനം: നഗരത്തിലെ പൊതു ഇടങ്ങള്‍ മാലിന്യമുക്തമാക്കി പത്തനംതിട്ട നഗരസഭ

കരുതല്‍-ശുചീകരണ യജ്ഞത്തിന്റെയും ക്ലീനിങ് ചലഞ്ചിന്റെയും ഭാഗമായാണ് പത്തനംതിട്ട നഗരത്തിലെ എല്ലാ വാര്‍ഡുകളിലും പൊതുഇടങ്ങള്‍ ശുചീകരിച്ചത്. 32 വാര്‍ഡുകളിലായി അഞ്ഞൂറിലധികം പൊതു ഇടങ്ങളാണ് മാലിന്യം നീക്കി ശുചീകരിച്ചത്.
കാടുകള്‍ വെട്ടിത്തെളിച്ചും ഓടകള്‍ ശുചീകരിച്ചും അടഞ്ഞുകിടക്കുന്ന ജലനിര്‍ഗമന മാര്‍ഗങ്ങള്‍ വൃത്തിയാക്കിയുമാണു പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വാര്‍ഡുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നഗരസഭാ കൗണ്‍സിലര്‍മാര്‍ നേതൃത്വം നല്‍കി. റിംഗ് റോഡിലെ കാടുകള്‍ വെട്ടിത്തെളിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സ്റ്റേഡിയത്തിന് എതിര്‍വശത്തായുള്ള കൊറ്റംതോട് ജനപങ്കാളിത്തത്തോടെ ശുചീകരിച്ചു. അഴൂര്‍, കൊടുന്തറ, വലഞ്ചുഴി, കണ്ണങ്കര, കുമ്പഴ, തുടങ്ങിയ പ്രദേശങ്ങളില്‍ ഓടകള്‍ ശുദ്ധീകരിച്ചു. ശുചീകരണ പ്രവര്‍ത്തനത്തില്‍ വിവിധ രാഷ്ട്രീയ- -യുവജന-സന്നദ്ധ സംഘടനകള്‍ പങ്കെടുത്തു. മാലിന്യ രഹിത വഴിയോരം പദ്ധതിയുടെയും തുടക്കമായി. ഇതിന്റെ ഭാഗമായി പ്രസ്‌ക്ലബ്-മേലെവെട്ടിപ്പുറം റോഡിന് വശങ്ങളില്‍ മുന്‍പ് മാലിന്യം കൂട്ടിയിട്ടിരുന്ന സ്ഥലങ്ങള്‍ വൃത്തിയാക്കി അവിടെ പൂച്ചെടികള്‍ വച്ചുപിടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഹരിത സഹായ സ്ഥാപനമായ ക്രിസ് ഗ്‌ളോബലിന്റെയും കേരള ഹരിത മിഷന്റെയും സഹകരണത്തോടെയാണ് നഗരസഭ പദ്ധതിക്ക് തുടക്കം കുറിച്ചത്.

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ പച്ചത്തുരുത്ത് നവീകരണവും പരിസ്ഥിതി ദിനാചരണവും നടത്തി

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും ഹരിതകേരളം മിഷന്റെയും, കൃഷി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ പച്ചത്തുരുത്ത് നവീകരണവും പരിസ്ഥിതി ദിനാചരണവും നടത്തി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ തൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി പരിസ്ഥിതി ദിന സന്ദേശം നല്‍കി. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അനില്‍ എബ്രഹാം സ്വാഗതം ആശംസിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷ ആതിരാ ജയന്‍, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ അഭിലാഷ് വിശ്വനാഥ്, ആരോഗ്യവും വിദ്യാഭ്യാസവും സ്ഥിരം സമിതി അധ്യക്ഷ സാലി പുന്നക്കാട്, അംഗങ്ങളായ സാറാമ്മ ഷാജന്‍, വി.ജി ശ്രീവിദ്യ, ജിജി ചെറിയാന്‍ മാത്യു, കെ.ആര്‍ അനീഷ, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എ.ഡി ഷീല, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ സി.പി രാജേഷ് കുമാര്‍, കൃഷി ഓഫീസര്‍ നിമിഷ സാറാ ജെയിംസ്, ഹരിത കേരളം മിഷന്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ മായ തുടങ്ങിയവര്‍ സംസാരിച്ചു.

റാന്നി ഗ്രാമപഞ്ചായത്തില്‍ ശുചീകരണവും വൃക്ഷതൈ നടീലും

പ്രകൃതി സംരക്ഷണത്തിന്റെ പ്രധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് റാന്നി ഗ്രാമപഞ്ചായത്ത് പുതുശേരിമല കിഴക്ക് എഴാം വാര്‍ഡില്‍ വിവിധ ഭാഗങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകരും തൊഴിലുറപ്പ് തൊഴിലാളികളും ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായും മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ പ്രധാന്യം മനസിലാക്കിയും ശുചീകരണ പ്രവര്‍ത്തനങ്ങളിലും വൃഷതൈ നടീലും നടത്തി.

എഴുമറ്റൂര്‍ ഗ്രാമ പഞ്ചായത്തില്‍ പച്ചത്തുരുത്ത് നവീകരണ ഉദ്ഘാടനം

എഴുമറ്റൂര്‍ ഗ്രാമ പഞ്ചായത്തില്‍ ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനവും പച്ചത്തുരുത്ത് നവീകരണ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാ മാത്യു നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തിലും പഞ്ചായത്ത് പച്ചത്തുരുത്തിലും പൊതുസ്ഥലങ്ങളിലും 1000 വൃക്ഷതൈ നട്ട് പരിപാലിക്കുന്നതിനുള്ള ഉദ്ഘാടനമാണ് നടത്തിയത്ത്. വൈസ് പ്രസിഡന്റ് ജേക്കബ് കെ എബ്രഹാം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ജിജി. പി എബ്രഹാം, ടി.മറിയാമ്മ, സാജന്‍ മാത്യു, മറ്റ് ജനപ്രതിനിധകള്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍, പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കോന്നി

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ടാഗോർ മെമ്മോറിയൽ ഗ്രാമീണ ക്ലബ്ബ് തണൽ പദ്ധതിയുടെ 3 മത് ഘട്ടത്തിന് തുടക്കം കുറിച്ചു. ക്ലബ്ബ് പ്രദേശത്തെ എല്ലാ വീട്ടിലും ഫലവൃക്ഷ തൈകൾ വച്ച് പിടിപ്പിച്ച് രജിസ്റ്ററിൽ രേഖപ്പെടുത്തി വൃക്ഷത്തിന്റെ വളർച്ച രേഖപ്പെടുത്തുന്ന നടപടിയ്ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. കൂടാതെ പരിസ്ഥിതി സംരക്ഷണം കാലഘട്ടത്തിന്റെ പ്രസക്തിയും കോന്നിയുടെ പാരിസ്ഥിതിക ചരിത്രവും എന്ന വിഷയത്തെ ആസ്പതമാക്കി ഓണ്‍ലൈന്‍ സെമിനാറും നടത്തി. പദ്ധതി പ്രവർത്തനവും സെമിനാർ ഉദ്ഘാടനവും കോന്നി ഡി.എഫ്.ഒ ശ്യാം മോഹൻലാൽ നിർവ്വഹിച്ചു.

പരിസ്ഥിതി പ്രവർത്തകനും മുൻ ജില്ലാ പരിസ്ഥിതി എക്സ്പേർട്ടുമായ അരുൺ ശശി ക്ലാസ് നയിച്ചു. ക്ലബ്ബ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ശ്യാം എസ്. കോന്നി,പ്രദീപ് കുമാർ. കെ, ഷിജു.എ.എസ്, ദിനേശ് കുമാർ, സജീവൻ.റ്റി.കെ, രതീഷ് കണിയാംപറമ്പിൽ, നിഷാന്ത് കുഞ്ഞുമോൻ, അജിത്ത് കോന്നി, നിഖിൽ നീരേറ്റ് ജിഷ്ണു പ്രകാശ്, രേഷ്മ രവി, ജയദേവ് വിക്രം, അനന്തു അനിൽ, നിമിഷ വിനീത് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!