വിവിധ ജില്ലകളില്‍ അധ്യാപക ഒഴിവ്
മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവ. കോളേജില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു
കോന്നി വാര്‍ത്ത ഡോട്ട് കോം : കാസര്‍ഗോഡ് മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവ. കോളേജില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. കന്നഡ, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ്, ട്രാവല്‍ ആന്റ് ടൂറിസം മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകള്‍. അപേക്ഷകള്‍ ജൂണ്‍ ഏഴിന് വൈകീട്ട് അഞ്ചിനകം [email protected] എന്ന ഇമെയിലിലേക്കോ കോളേജ് ഓഫീസില്‍ നേരിട്ടോ ലഭ്യമാക്കണം. ഫോണ്‍: 04998272670.
തിരുവനന്തപുരത്ത് ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
തിരുവനന്തപുരം മലയിന്‍കീഴ് എം.എം.എസ്. ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒഴിവുള്ള മലയാളം, ഹിന്ദി, ജേര്‍ണലിസം, സ്റ്റാറ്റിസ്റ്റിക്‌സ് ഫിസിക്‌സ്, കൊമേഴ്‌സ് ഗസ്റ്റ് അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പു ഡയറക്ടര്‍/ഡെപ്യൂട്ടി ഡയറക്ടറുടെ കൊല്ലം ഓഫീസില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ പാനലില്‍ പേരു രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യത, ജനന തീയതി, മുന്‍പരിചയം, രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ ഏഴിനു വൈകിട്ട് മൂന്നുമണിക്കു മുന്‍പ് gck…@gmail.com എന്ന ഇമെയിലില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2282020.
കൊല്ലത്ത് താത്കാലിക അധ്യാപകര്‍
കൊല്ലം തഴവ ഗവ.ആര്‍ട്‌സ് ആന്റ സയന്‍സ് കോളേജിലെ 2021-22 അധ്യയന വര്‍ഷത്തിലേക്ക് മലയാളം, സംസ്‌കൃതം, അറബിക്, ഹിന്ദി, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, സോഷ്യോളജി, കോമേഴ്‌സ് വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്.
യു.ജി.സി നിഷ്‌കര്‍ഷിച്ച യോഗ്യതയുള്ള കൊല്ലം വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ താത്കാലിക അധ്യാപക പാനലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ സഹിതം ജൂണ്‍ ഏഴിന് വൈകിട്ട് അഞ്ചിന് മുന്‍പ് [email protected] മെയിലില്‍ അപേക്ഷിക്കണം.
വിഷയം, അഭിമുഖ തീയതി, സമയം എന്നിവ ചുവടെ. സോഷ്യോളജി(ജൂണ്‍ 10 രാവിലെ 10 ന് ), ഹിന്ദി(ജൂണ്‍ 10 ഉച്ചയ്ക്ക് 12 ന് ), ഹിസ്റ്ററി(ജൂണ്‍ 10 ഉച്ചയ്ക്ക് രണ്ടിന്)മലയാളം(ജൂണ്‍ 11 രാവിലെ 10 ന്), സംസ്‌കൃതം(ജൂണ്‍ 11 ഉച്ചയ്ക്ക് 12 ന്), അറബിക്(ജൂണ്‍ 11 ഉച്ചയ്ക്ക് രണ്ടിന്), കോമേഴ്സ്(ജൂണ്‍ 14, രാവിലെ 10 ന്), പൊളിറ്റിക്കല്‍ സയന്‍സ്(ജൂണ്‍ 14 ഉച്ചയ്ക്ക് രണ്ടിന്). ഫോണ്‍- 04762864010, 9447140647, 9495308685.
തൃശൂർ ഗവ ലോ കോളേജിൽ ഗെസ്റ്റ് അധ്യാപകർ
തൃശൂർ ഗവ ലോ കോളേജിൽ 2021- 22 അധ്യയന വർഷത്തിലേക്കായി നിയമ, മാനേജ്മെൻറ് വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്.
മാനേജ്മെൻ്റ് വിഭാഗം ഇൻർവ്യൂ ജൂൺ 7 രാവിലെ 10 നും നിയമ വിഭാഗം ഇൻ്റർവ്യൂ ജൂൺ 8 ചൊവ്വാഴ്ച രാവിലെ 10 നും നടത്തും. ഫോൺ: 0487-2360150, 9645024994. വെബ് സൈറ്റ്: www.glcthrissur.com