കോന്നി വാര്‍ത്ത ഡോട്ട് കോം : അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പന്തളം മേഖലയിലെ 10 മെഡിക്കല്‍ സ്റ്റോറുകളില്‍ സിവില്‍ സപ്ലൈസ് വകുപ്പും ലീഗല്‍മെട്രോളജി വകുപ്പും സംയുക്ത പരിശോധന നടത്തി. നിയമാനുസൃത രേഖപ്പെടുത്തലുകള്‍ ഇല്ലാത്തതും നിലവാരമില്ലാത്തതുമായ എന്‍ 95 മാസ്‌കുകള്‍ പിടിച്ചെടുക്കുകയും 10,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
പരിശോധനയില്‍ അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ എം അനില്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ അതുല്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ടി.എസ്. സുരേഷ് ബാബു, ഡി.ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.