കോന്നി വാര്‍ത്ത ഡോട്ട് കോം : കാലവര്‍ഷവുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള അപകടകരമായി നിലകൊള്ളുന്ന മരങ്ങളും മരച്ചില്ലകളും അടിയന്തരമായി മുറിച്ച് മാറ്റണമെന്ന് പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത്ത് റെഡ്ഡി അറിയിച്ചു.
മുറിച്ച് മാറ്റാത്ത പക്ഷം അപകടങ്ങളുണ്ടായാല്‍ അതിന് പൂര്‍ണ്ണ ഉത്തരവാദി ബന്ധപ്പെട്ട ഭൂമിയുടെ ഉടമസ്ഥനായിരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.