Trending Now

ഏനാദിമംഗലത്ത് ആംബുലന്‍സ് ഉള്‍പ്പെടെ അഞ്ച് വാഹനങ്ങള്‍ സജ്ജമാക്കി

ഏനാദിമംഗലത്ത് ആംബുലന്‍സ് ഉള്‍പ്പെടെ അഞ്ച് വാഹനങ്ങള്‍ സജ്ജമാക്കി

konnivartha.com : ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സജ്ജീകരിച്ചിട്ടുള്ള ആംബുലന്‍സ് ഉള്‍പ്പടെ അഞ്ച് വാഹനങ്ങളുടെ ഫ്‌ളാഗ്ഗ് ഓഫ് പഞ്ചായത്ത് പ്രസിഡന്റ് പി.രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാം വാഴോട്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അരുണ്‍ രാജ്, അനൂപ് വേങ്ങവിള, സതീഷ് കുമാര്‍, പഞ്ചായത്ത് സെക്രട്ടറി സുനില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു

ദുരിതാശ്വാസ നിധിയിലേക്ക് എനാദിമംഗലം
പഞ്ചായത്ത് 5 ലക്ഷം രൂപ കൈമാറി

konnivartha.com: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനായി ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് അഞ്ചു ലക്ഷം രൂപ സംഭാവന ചെയ്തു. അഞ്ചു ലക്ഷം രൂപ യുടെ ചെക്ക് അഡ്വ കെ.യു ജനീഷ് കുമാര്‍ എം.എല്‍.എയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ കൈമാറി.

ഏനാദിമംഗലത്ത് സാമൂഹിക അടുക്കള ആരംഭിച്ചു

konni vartha.com :ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സാമൂഹിക അടുക്കള ഇളമണ്ണൂര്‍ ഗവ. എല്‍ പി സ്‌കൂളില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഉദയഭാനു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ.ആര്‍ ബി രാജീവ് കുമാര്‍, കുമാരി മഞ്ജു, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാം വാഴോട്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിജ മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി മനോഹരന്‍, ലക്ഷ്മി ജി നായര്‍, അനൂപ് വേങ്ങവിളയില്‍, ജീനാ ഷിബു, അരുണ്‍ രാജ്, ലത ജെ, പ്രകാശ്, വിദ്യാ ഹരികുമാര്‍, കാഞ്ചന, സതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!