Trending Now

പത്തനംതിട്ട ജില്ലയില്‍ നാളെയും കര്‍ശന നിയന്ത്രണങ്ങള്‍ തുടരും

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് വ്യാപനം കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയില്‍ ( മേയ് 3 തിങ്കള്‍) കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ജില്ലയില്‍ 144 പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ മാത്രമല്ല മറ്റ് സ്ഥലങ്ങളിലും കര്‍ശന നിയന്ത്രണങ്ങളും പരിശോധനകളും നടത്തും.

തെരഞ്ഞെടുപ്പ് ആഘോഷങ്ങള്‍, പൊതു ഇടങ്ങളിലെ കൂട്ടം ചേരല്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കണം. ആവശ്യമില്ലാതെ ആരും വീടിന് പുറത്തിറങ്ങരുത്. നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

കോവിഡ് വ്യാപനം: കണ്ടെയ്ന്‍മെന്റ് സോണുകളില്‍
നിയന്ത്രണം കര്‍ശനമാക്കി

കോവിഡ് വ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം പത്തനംതിട്ട ജില്ലയില്‍ കൂടുതല്‍ കര്‍ശനമാക്കിയതായി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ഈ പ്രദേശങ്ങളില്‍ പോലീസും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരും പരിശോധന കര്‍ശനമാക്കി. ഈ സ്ഥലങ്ങളില്‍ കോവിഡുമായി ബന്ധപ്പെട്ട വാര്‍ഡ്തല സമിതികളും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

കോവിഡിന്റെ അതിവ്യാപനം കണക്കിലെടുത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ആരും നിസംഗത പാലിക്കരുത്. അത്യാവശ്യങ്ങള്‍ക്കല്ലാതെ ആരും വീടിന് പുറത്തിറങ്ങരുതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

error: Content is protected !!