Trending Now

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍

 

നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച്(കുറുമ്പന്‍മുഴി ക്രോസ് വെ മുതല്‍ മണക്കയം ഒഴികെ എല്ലാ ഭാഗങ്ങളും), വാര്‍ഡ് ആറ്(ആഞ്ഞിലിമുക്ക് മുതല്‍ കൊച്ചുകുളം വരെയും , കൊച്ചുകുളം തെക്കേക്കര , കൊച്ചുകുളം തടം വരെയും ഭാഗങ്ങള്‍ ), കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന്(വഞ്ചിപ്പടി മുതല്‍ ചുരുളിയത്ത് കോളനി ഭാഗം വരെ ), കുന്നന്താനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (മുക്കൂര്‍ ജംഗ്ഷന്‍ മുതല്‍ ചെട്ടിമുക്ക് വാഴ്തക്കുന്ന്ആശ്രമപ്പടി പാലത്തകിടി വരെ) , തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് ഒന്ന്(ചിറക്കടവ് ഭാഗം), വാര്‍ഡ് രണ്ട് (ചുമത്ര അമ്പലത്തിന് പിന്‍ഭാഗം), വാര്‍ഡ് മൂന്ന് (തോപ്പില്‍ മല ഭാഗം ), വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന്(നൂറോക്കാട് ഭാഗം), വാര്‍ഡ് നാല് (വെണ്‍കുറിഞ്ഞി ഭാഗം), വാര്‍ഡ് എട്ട് (ചാത്തന്‍തറ ) മുഴുവനായും, വാര്‍ഡ് 10 (പെരുന്തേനരുവി) മുഴുവനായും, വാര്‍ഡ് 14 (കൂത്താട്ടുകുളം ) മുഴുവനായും എന്നീ പ്രദേശങ്ങളില്‍ ഏപ്രില്‍ 20 മുതല്‍ ഏഴ് ദിവസത്തേക്ക് കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍ റെഡ്ഡി പ്രഖ്യാപിച്ചത്.

കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചു

സീതത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് വാര്‍ഡ് 13 (അള്ളുങ്കല്‍ തോട്ടമണ്‍പാറ) ല്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചു. പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരം കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏപ്രില്‍ 20 മുതല്‍ ദീര്‍ഘിപ്പിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍ റെഡ്ഡി ഉത്തരവായി.