Trending Now

മിട്ടു യാത്ര തുടങ്ങി

നിയമസഭാ തെരഞ്ഞെടുപ്പ്: ഭക്ഷണ വിതരണത്തിന്
സജ്ജീകരണങ്ങളുമായി കുടുംബശ്രീ

നിയമസഭാ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളില്‍ ഭക്ഷണ വിതരണത്തിന് സംവിധാനം കുടുംബശ്രീ ഒരുക്കും. പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും ഭക്ഷണ വിതരണത്തിന് കുടുംബശ്രീ യൂണിറ്റുകളെ കണ്ടെത്തുകയും ഭക്ഷണത്തിന് വില നിശ്ചയിക്കുകയും ചെയ്തതായി കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
1077 പോളിംഗ് സ്റ്റേഷനുകളിലേക്കായി ആറായിരത്തി അഞ്ഞൂറോളം ഉദ്യോഗസ്ഥര്‍ക്കാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടി. ഇവര്‍ക്കായി വിതരണ കേന്ദ്രങ്ങളില്‍ പണം നല്‍കി വാങ്ങാവുന്ന കൗണ്ടറുകളാണ് കുടുംബശ്രീ യൂണിറ്റുകള്‍ സ്ഥാപിക്കുന്നത്. ഏപ്രില്‍ 5, 6 തീയതികളില്‍ പ്രഭാത ഭക്ഷണം, ഉച്ചയൂണ്, രാത്രി ഭക്ഷണം എന്നിവ ആവശ്യാനുസരണം തയ്യാറാക്കി നല്‍കുന്നതിന് യൂണിറ്റുകള്‍ സജ്ജമാണ്. ഇതോടൊപ്പം ചായയും സ്‌നാക്കുകളും മറ്റു പാനീയങ്ങളും ലഭ്യമാക്കും. പ്രഭാത ഭക്ഷണത്തിന് 40 രൂപ, ഉച്ചയൂണ്- 50 രൂപ.

സ്വീപ് ബോധവത്കരണം;
മിട്ടു യാത്ര തുടങ്ങി

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ സ്വീപ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി ‘മിട്ടു’ യാത്ര തുടങ്ങി. സ്വീപിന്റെ ഭാഗ്യചിഹ്നമാണ് മിട്ടു എന്ന മലമുഴക്കി വേഴാമ്പല്‍ . ആറന്മുള മണ്ഡലത്തില്‍ ആരംഭിച്ച പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍വഹിച്ചു. കുമ്പഴ, പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷന്‍, ഇലന്തൂര്‍, കോഴഞ്ചേരി, ഇലവുംതിട്ട എന്നിവിടങ്ങളിലും ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. അസിസ്റ്റന്റ് കളക്ടര്‍ വി. ചെല്‍സാസിനി, ആറന്മുള മണ്ഡലം സ്വീപ് നോഡല്‍ ഓഫീസര്‍ ബാബുലാല്‍, സ്വീപ് വോളണ്ടിയേഴ്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു.

നിയമസഭാ തെരഞ്ഞെടുപ്പ്: ഭക്ഷണ വിതരണത്തിന്
സജ്ജീകരണങ്ങളുമായി കുടുംബശ്രീ

നിയമസഭാ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളില്‍ ഭക്ഷണ വിതരണത്തിന് സംവിധാനം കുടുംബശ്രീ ഒരുക്കും. പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും ഭക്ഷണ വിതരണത്തിന് കുടുംബശ്രീ യൂണിറ്റുകളെ കണ്ടെത്തുകയും ഭക്ഷണത്തിന് വില നിശ്ചയിക്കുകയും ചെയ്തതായി കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
1077 പോളിംഗ് സ്റ്റേഷനുകളിലേക്കായി ആറായിരത്തി അഞ്ഞൂറോളം ഉദ്യോഗസ്ഥര്‍ക്കാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടി. ഇവര്‍ക്കായി വിതരണ കേന്ദ്രങ്ങളില്‍ പണം നല്‍കി വാങ്ങാവുന്ന കൗണ്ടറുകളാണ് കുടുംബശ്രീ യൂണിറ്റുകള്‍ സ്ഥാപിക്കുന്നത്. ഏപ്രില്‍ 5, 6 തീയതികളില്‍ പ്രഭാത ഭക്ഷണം, ഉച്ചയൂണ്, രാത്രി ഭക്ഷണം എന്നിവ ആവശ്യാനുസരണം തയ്യാറാക്കി നല്‍കുന്നതിന് യൂണിറ്റുകള്‍ സജ്ജമാണ്. ഇതോടൊപ്പം ചായയും സ്‌നാക്കുകളും മറ്റു പാനീയങ്ങളും ലഭ്യമാക്കും. പ്രഭാത ഭക്ഷണത്തിന് 40 രൂപ, ഉച്ചയൂണ്- 50 രൂപ.

നിയമസഭാ തെരഞ്ഞെടുപ്പ്:
ജില്ലയിലെ പോളിംഗ് സാമഗ്രികളുടെ
വിതരണം, സ്വീകരണ കേന്ദ്രങ്ങള്‍

നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ നിയോജക മണ്ഡലങ്ങളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം, സ്വീകരണ കേന്ദ്രങ്ങള്‍ തീരുമാനിച്ചു. വിതരണം, സ്വീകരണ കേന്ദ്രങ്ങള്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ചുവടെ:

തിരുവല്ല – കുറ്റപ്പുഴ മാര്‍ത്തോമ റസിഡന്‍ഷ്യല്‍ സ്‌കൂള്‍.
റാന്നി- റാന്നി സെന്റ് തോമസ് കോളേജ്.
ആറന്മുള- പത്തനംതിട്ട മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസ്.
കോന്നി – കോന്നി എലിയറയ്ക്കല്‍ അമൃത വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍.
അടൂര്‍- അടൂര്‍ മണക്കാല തപോവന്‍ പബ്ലിക്ക് സ്‌കൂള്‍.

നിയമസഭാ തെരഞ്ഞെടുപ്പ്; ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ചുവടെ: നിയോജക മണ്ഡലം, വോട്ടെണ്ണല്‍ കേന്ദ്രം എന്ന ക്രമത്തില്‍

തിരുവല്ല – കുറ്റപ്പുഴ മാര്‍ത്തോമ റസിഡന്‍ഷ്യല്‍ സ്‌കൂള്‍.
റാന്നി- റാന്നി സെന്റ് തോമസ് കോളേജ്.
ആറന്മുള- പത്തനംതിട്ട കുമ്പഴ മൗണ്ട് ബഥനി പബ്ലിക്ക് സ്‌കൂള്‍ ( സി.ബി.എസ്.സി).
കോന്നി – പത്തനംതിട്ട മലയാലപ്പുഴ മുസലിയാര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി.
അടൂര്‍- അടൂര്‍ മണക്കാല തപോവന്‍ പബ്ലിക്ക് സ്‌കൂള്‍.

റിസര്‍വ് വോട്ടിംഗ് മെഷീനുകള്‍ നിരീക്ഷിക്കുവാന്‍ എലി-ട്രെയ്‌സസ് ആപ്പ്

റിസര്‍വ് വോട്ടിംഗ് മെഷീനുകള്‍ നിരീക്ഷിക്കുവാന്‍ എലി-ട്രെയ്‌സസ് ആപ്പ്. സംസ്ഥാനത്ത് ആദ്യമായാണ് റിസര്‍വ് വോട്ടിംഗ് മെഷീന്‍ നിരീക്ഷിക്കുവാന്‍ ആപ്പ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ‘ട്രെയിസ്'(ഇലക്ഷന്‍ ട്രാക്കിംഗ് എനേബിള്‍ഡ് സിസ്റ്റം) ചെയ്യുന്നതിനാണ് പുതിയ ആപ്പിന്റെ അവതരണം. പോളിംഗ് ബൂത്തുകളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ മാറ്റി സ്ഥാപിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനായി നിയോഗിക്കപ്പെടുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യാത്രാ മാര്‍ഗം അവരുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള എലി-ട്രെയ്സസ് ആപ്പ് വഴി നിരീക്ഷിക്കുകയും ഈ വിവരങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സെര്‍വറിലേക്ക് അപ്‌ലോഡ് ചെയ്യുന്നതിനുമാണ് ആപ്പ് ഉപയോഗിക്കുക. എലി-ട്രെയ്‌സസ് പോര്‍ട്ടല്‍ വഴിയാണ് നിരീക്ഷണം സാധ്യമാക്കുന്നത്. ബീഹാര്‍ എന്‍.ഐ.സി വികസിപ്പിച്ചെടുത്തതാണ് എലി-ട്രെയ്‌സസ് ആപ്പ്.

വോട്ടിംഗ് യന്ത്രങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി മാത്രമുള്ള എലി -ട്രെയ്സസ് ആപ്പിന്റെ ഉപയോഗം, പ്രവര്‍ത്തനം എന്നിവ സംബന്ധിച്ചുള്ള ഇന്‍സ്റ്റാലേഷന്‍, ഫസ്റ്റ് ട്രയല്‍ റണ്‍ എന്നിവ ജില്ലയില്‍ കഴിഞ്ഞു. 111 സെക്ട്രല്‍ ഓഫീസര്‍മാരാണ് ജില്ലയിലുള്ളത്.

error: Content is protected !!