Trending Now

വാഹന ലേലം ഏപ്രില്‍ എട്ടിന്

 

പത്തനംതിട്ട എക്സൈസ് ഡിവിഷന്റെ പരിധിയില്‍ വരുന്ന എക്സൈസ്/ പോലീസ് സ്റ്റേഷനുകളിലെ അബ്കാരി/എന്‍.ഡി.പി.എസ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുളള കാര്‍, വാന്‍, സ്‌കൂട്ടര്‍, ബൈക്ക് തുടങ്ങിയ 33 വാഹനങ്ങള്‍ ലേലം ചെയ്യും.

പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ നിലവിലുളള വ്യവസ്ഥകള്‍ക്ക് വിധേയമായി ഏപ്രില്‍ എട്ടിന് രാവിലെ 11 ന് ജില്ലാ എക്സൈസ് ഡിവിഷന്‍ ഓഫീസിനു സമീപമുളള ആനന്ദഭവന്‍ ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളിലാണ് ലേലം. ഫോണ്‍ 0468 2222873.

error: Content is protected !!