Trending Now

മഴവെള്ള സംരക്ഷണത്തിന്‍റെ പ്രധാന്യം ഉള്‍ക്കൊണ്ട് മഹിമ ക്ലബ്

 

കോന്നി വാര്‍ത്ത ഡോട്ട് കോം : മഹിമ ആര്‍ട്ട്സ് &സ്പോര്‍ട്ട്സ് ക്ലബിന്‍റെ നേതൃത്വത്തില്‍ നെഹ്റു യുവകേന്ദ്ര സംഘടിപ്പിക്കുന്ന “ക്യാച്ച് ദി റെയ്ന്‍ ക്യാംപെ യിന്‍റെ ” ഭാഗമായി പത്തനംതിട്ട ബസ് സ്റ്റാന്റിലും കോന്നി ടൗണിലും ഫ്ളാഷ്മോമ്പും തെരുവ്നാടകവും സംഘടിപ്പിച്ചു .

അട്ടച്ചാക്കല്‍ ഈസ്റ്റ് ജംഗ്ഷനില്‍ ക്യാംപെയിന്‍റെ ഫ്ളാഗ് ഓഫ് ക്ലബ് രക്ഷാധികാരി ആന്‍റണി മണ്ണില്‍ നിര്‍വഹിച്ചു. പത്തനംതിട്ട ജില്ല യൂത്ത് ഓഫീസര്‍ സന്ദീപ് കൃഷ്ണ ഉദ്ഘാടനം നിര്‍വഹിച്ചു.

മഴവെള്ള സംരക്ഷണത്തിന്‍റെ പ്രധാന്യം ഉള്‍ക്കൊണ്ട് ആണ് പരിപാടി സംഘടിപ്പിച്ചത് . മഹിമ ആര്‍ട്ട്സ് &സ്പോര്‍ട്ട്സ് ക്ലബിന്‍റെ ഖജാന്‍ജി സുജിത്ത് സി.ക്ലബ് കമ്മറ്റിയംഗങ്ങളായ രഞ്ചിത്ത് കുമാര്‍,മനീഷ് വി.ജി.,സുജിത്ത് കുമാര്‍,സ്നേഹ,അമ്മു തുടങ്ങിയവര്‍ സംസാരിച്ചു . മഹിമയുടെ മഹിള പ്രവര്‍ത്തകരും പങ്കെടുത്തു

error: Content is protected !!